»   » കല്യാണം കഴിഞ്ഞിട്ട് ഒമ്പത് മാസമായി, അനൂപിന്റെയും ഷേമയുടെയും ഹണിമൂണ്‍ ഇപ്പോള്‍

കല്യാണം കഴിഞ്ഞിട്ട് ഒമ്പത് മാസമായി, അനൂപിന്റെയും ഷേമയുടെയും ഹണിമൂണ്‍ ഇപ്പോള്‍

Posted By:
Subscribe to Filmibeat Malayalam

ഡിസംബര്‍ 27 നായിരുന്നു അനൂപ് മേനോന്റെയും ഷേമ അലക്‌സാണ്ടറുടെയും വിവാഹം കഴിഞ്ഞത്. തന്റെ ബിസി ഷെഡ്യൂല്‍ കാരണം അനൂപ് മേനോന് ഭാര്യയ്‌ക്കൊപ്പം പുറത്തേകൊന്നും അധികം പോകാന്‍ കഴിഞ്ഞിരുന്നില്ല. തിരക്കുകള്‍ മാറ്റിവച്ച് ഷേമയ്ക്കൊപ്പം ഒരു ട്രിപ്പിന് പോകാന്‍ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് അനൂപ് ഇപ്പോള്‍.

ദുബായിലേക്കാണ് ടൂര്‍. 20 ദിവസത്തെ ട്രിപ്പ്, ഒക്ടോബര്‍ പത്തിന് തിരിച്ച് വരും. വന്ന ശേഷം എം പദ്മകുമാറിന്റെ അടുത്ത ചിത്രത്തില്‍ ജോയിന്‍ ചെയ്യും. യാത്രയെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നു, തുടര്‍ന്ന് വായിക്കൂ...

കല്യാണം കഴിഞ്ഞിട്ട് ഒമ്പത് മാസമായി, അനൂപിന്റെയും ഷേമയുടെയും ഹണിമൂണ്‍ ഇപ്പോള്‍

തിരക്കുകളില്‍ നിന്ന് ചെറിയൊരു ഇടവേള കിട്ടിയിരിക്കുകയാണ്. ആ സമയം ഭാര്യയ്‌ക്കൊപ്പം ഇന്ത്യവിട്ടൊരു യാത്ര പ്ലാന്‍ ചെയ്തിരിക്കുകയാണ് അനൂപ് മേനോന്‍. തിരിച്ചുവന്ന ശേഷം എം പദ്മകുമാറിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും

കല്യാണം കഴിഞ്ഞിട്ട് ഒമ്പത് മാസമായി, അനൂപിന്റെയും ഷേമയുടെയും ഹണിമൂണ്‍ ഇപ്പോള്‍

ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള യാത്രയായിരുന്നു ഈ ദിവസങ്ങളത്രെയും. കനല്‍, പാവാട എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയപ്പോള്‍ ചെറിയൊരു ഇടവേള കിട്ടി- അനൂപ് പറയുന്നു

കല്യാണം കഴിഞ്ഞിട്ട് ഒമ്പത് മാസമായി, അനൂപിന്റെയും ഷേമയുടെയും ഹണിമൂണ്‍ ഇപ്പോള്‍

വിവാഹ കഴിഞ്ഞ ശേഷം ജനുവരിയില്‍ സൗത്ത് ഇന്ത്യയില്‍ കാറില്‍ യാത്ര പോയിരുന്നു എന്നും അനൂപ് പറഞ്ഞു. പൊള്ളാച്ചി, പളനി, ബാംഗ്ലൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളൊക്കെ കവര്‍ ചെയ്തത്ര

കല്യാണം കഴിഞ്ഞിട്ട് ഒമ്പത് മാസമായി, അനൂപിന്റെയും ഷേമയുടെയും ഹണിമൂണ്‍ ഇപ്പോള്‍

ഇപ്പോള്‍ 20 ദിവസത്തെ ട്രിപ്പാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ബാങ്കോക്കിലും ദുബായിലുമൊക്കെ പോകും. ദുബായില്‍ ഷേമയ്ക്ക് കുറേ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയുണ്ട്. അതുകൊണ്ട് സ്ഥലം അപരിചിതമായിരിക്കില്ല- അനൂപ് പറഞ്ഞു.

English summary
It's been nine months since Anoop Menon married Shema and if there's one gripe the actor has, it's about his busy schedule not permitting the couple to travel as often as they'd like.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam