»   » പാവാടയില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് അറിയാമോ?

പാവാടയില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

ബിപിന്‍ ചന്ദ്രയുടെ തിരക്കഥയില്‍ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമാണ് പാവാട. അനൂപ് മേനോനും മറ്റൊരു മുഖ്യ കഥാപാത്രമായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യരുടെ എന്‍ട്രി ശരിയ്ക്കും സര്‍പ്രൈസ് ആയിരുന്നു.

പാമ്പ് ജോയിയുടെയും പാവാട ബാബുവിന്റെയും കഥ പറഞ്ഞ ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. അനൂപ് മേനോന്റെ കാമുകിയായിട്ടാണ് മഞ്ജു വാര്യര്‍ ചിത്രത്തിലെത്തുന്നത്. മഞ്ജുവിനൊപ്പം അഭിനയിക്കണം എന്ന പൃഥ്വിയുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സാധ്യമായത്. എന്നാല്‍ ആരാണ് മഞ്ജു വാര്യരുടെ പേര് പാവാടയില്‍ നിര്‍ദ്ദേശിച്ചത് എന്നറിയാമോ? അനൂപ് മേനോന്‍!!


പാവാടയില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് അറിയാമോ?

ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട് എന്ന കാര്യം വളരെ സസ്‌പെന്‍സായിരുന്നു. എന്നാല്‍ കഥ അവസാനിക്കുമ്പോള്‍ പൃഥ്വിരാജിനും അനൂപ് മേനോനും ആശ ശരത്തിനുമൊക്കെ ഒപ്പം മഞ്ജു വാര്യരരുടെ വേഷവും പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കും


പാവാടയില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് അറിയാമോ?

പുതുമഖതാരങ്ങള്‍ ആരെങ്കിലും ചെയ്താല്‍ മതി എന്നായിരുന്നു ആദ്യം സംവിധായകനും എഴുത്തുകാരനും തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വേഷം മഞ്ജു ചെയ്താല്‍ നന്നാവും എന്ന് അഭിപ്രായപ്പെട്ടത് അനൂപ് മേനോനാണ്


പാവാടയില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് അറിയാമോ?

ഇത് പ്രകാരം മഞ്ജുവിനെ സമീപിച്ച് കഥ പറഞ്ഞു. ചിത്രത്തിന്റെ അവസാനത്തില്‍ ഏതാനും മിനിട്ടുകള്‍ മാത്രമുള്ള റോളാണ്. എന്നാല്‍ പല അവസരത്തിലും ആ കഥാപാത്രത്തെ കുറിച്ച് പരമാര്‍ശിയ്ക്കുന്നുണ്ട്. കഥയ്‌ക്കൊപ്പം ആ കഥാപാത്രം സഞ്ചരിയ്ക്കുന്നുമുണ്ട്.


പാവാടയില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് അറിയാമോ?

കഥ കേട്ട് ഇഷ്ടപ്പെട്ട മഞ്ജു ചെയ്യാമെന്ന് സമ്മതിയ്ക്കുകയായിരുന്നു. ആ വേഷത്തിന്റെ പ്രധാന്യം ഉള്‍ക്കൊള്ളാനായതിനാലാണ് മഞ്ജു സമ്മതിച്ചതെന്ന് അനൂപ് മേനോന്‍ പറയുന്നു.


പാവാടയില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് അറിയാമോ?

ഇപ്പോള്‍ മഞ്ജുവും അനൂപും ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്


English summary
Manju Warrier made a surprise appearance in G Marthandan's Pavada as the love interest of Anoop Menon's character. The actor now tells us that the makers of the film were initially planning on casting a newcomer for the role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam