Just In
- 1 hr ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 1 hr ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 2 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 2 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- News
ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതി... തെലങ്കാന പോലീസ് നടപടിക്ക് കൈയ്യടിച്ച് നയന്‍താര!!
- Automobiles
കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്
- Sports
ഇന്ത്യ vs വിന്‍ഡീസ്: പരമ്പര സ്വന്തമാക്കാന്‍ കോലി, ആശങ്ക ബൗളിങ്ങില്‍ — സഞ്ജു കളിക്കുമോ?
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Technology
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
- Lifestyle
മെഷീനുകളില്ലാതെ നിങ്ങള്‍ക്കും നേടാം മികച്ച ശരീരം
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
അത് വേറെയാണ്! അതോണ്ടാണ് അവനോട് അടുപ്പം കൂടുതലും! വിജയ് യേശുദാസിനെക്കുറിച്ച് അനൂപ് മേനോന്‍!
വേറിട്ട ആലാപന ശൈലിയുമായി ആസ്വാദക ഹൃദയത്തില്‍ ചേക്കേറിയതാണ് വിജയ് യേശുദാസ്. യേശുദാസിന്റെ മകന്‍ എന്ന വിശേഷണത്തിനും അപ്പുറത്ത് സ്വന്തമായ സ്ഥാനം നേടിയെടുത്താണ് വിജയ് മുന്നേറുന്നത്. പാട്ടില്‍ മാത്രമല്ല അഭിനയത്തിലും കഴിവുണ്ടെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. അഭിനയ ജീവിതത്തില്‍ നിന്നും മാറി സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് അനൂപ് മേനോന്‍. കിങ് ഫിഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ എന്‍ രാമഴയില്‍ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അനൂപ് മേനോന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് ഈണമൊരുക്കിയത്. ദിവ്യ എസ് പിള്ള, നിരഞ്ജന അനൂപ് തുടങ്ങിയവരും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഈ ഗാനം ആലപിക്കുന്നതിനായി വേറെ പലരേയും പരീക്ഷിച്ച് നോക്കിയിരുന്നുവെന്നും എന്നാല്‍ ഒടുവില്‍ വിജയ് യേശുദാസിലേക്ക് തന്നെ തങ്ങള്‍ എത്തുകയായിരുന്നുവെന്നും അനൂപ് മേനോന്‍ പറയുന്നു. എൻ രാമഴയിൽ എന്ന പാട്ട് വന്ന വഴിയെ എന്ന് പറഞ്ഞായിരുന്നു അനൂപ് മേനോന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

കിങ്ങ് ഫിഷറിലെ മൂന്ന് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിനു ശേഷമാണ് നാലാമത്തെ പാട്ടിന്‍റെ കംപോസിംഗിന് ഇരിക്കുന്നത്. അപ്പോ, അന്ന് ബാക്കി ഇതിലെ മൂന്ന് പാട്ടുകളുടെയും വരികൾ എഴുതിയത് പുതുമുഖമായ ദീപക് വിജയനാണ് .പക്ഷെ നാലാമത്തെ പാട്ടിലേക്ക് എത്തിയപ്പോ ചില കാരണങ്ങൾ കൊണ്ട് അത് എഴുതാനുള്ള സാഹചര്യം അവനുണ്ടായില്ല. ആദ്യമായി അവനൊരു ഒരു കുഞ്ഞ് പിറന്ന സമയമൊക്കെയായിരുന്നു അത്.. അപ്പൊ എനിക്ക് അതെഴുതേണ്ടി വന്നു...അങ്ങനെ അതെഴുതി ഈ പാട്ട് നമ്മളൊരു ഡമ്മിയാക്കി.

അതിനൊരു ട്രാക്കൊക്കെ പാടിച്ച് വെച്ചിട്ട്, ഇതാര് പാടണം എന്ന ചോദ്യമായി.ആദ്യത്തെ മൂന്ന് പാട്ടുകൾ പാടിയത് വിജയ് യേശുദാസാണ്.....അതോണ്ട് തന്നെ നമുക്കൊരു വ്യത്യസ്ത ശബദ്ം പരീക്ഷിച്ചാലോ എന്നൊരു തോന്നലുണ്ടായി...അതാദ്യം വിളിച്ചു ചോദിച്ചത് വിജയിനോടാണ്... വിജയ് പറഞ്ഞു "ചേട്ടാ ട്രൈ ചെയ്യൂ... പുതിയ തലമുറയിലെ ഏതേലും ഗായകരെ വെച്ച് ട്രൈ ചെയ്യൂ... ഒരു വ്യത്യസ്ത ശബദ്ം കിട്ടും.. ഈ പാട്ട് ഞാൻ കേട്ടതാണ്.. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്... ആര് പാടിയാലും ആ പാട്ടുകാരന് അതൊരു വല്യ ബ്രേക്കായിരിക്കും.." എന്നു പറഞ്ഞ് അവൻ വെച്ചു. ഞങ്ങള് വിജയ് പറഞ്ഞ പോലെ പുതിയ തലമുറയിലെ ഓരോ ഗായകരെയായിട്ട് പാടിക്കാൻ തുടങ്ങി. ഒരാള് വന്നു. ശരിയാവുന്നില്ല... അടുത്ത ആള് വന്നു. ശരിയാവുന്നില്ല. എല്ലാരും നന്നായി പാടുന്നുണ്ട്, പക്ഷേ ഈ പാട്ട് അർഹിക്കുന്ന ആ ഒരു ഫീല്‍ അതങ്ങ് കിട്ടുന്നില്ല.

രാവിലെ തുടങ്ങിയ റെക്കോര്‍ഡിങ്ങ് ഇങ്ങനെ പല ഗായകരിലൂടെ പരീക്ഷിച്ച് പരീക്ഷിച്ച് രാത്രി 11 മണിയായി. അവസാനത്തെ ഗായകനും പോയിക്കഴിഞ്ഞപ്പോ ഞാൻ വിജയ് യേശുദാസിനെ വിളിക്കുന്നു ."നീ എവിടെണ്ട്?"... "ചേട്ടാ ഞാൻ ഹോട്ടലിലാണ്..ഉറങ്ങാൻ തുടങ്ങുന്നു"... നിനക്ക് കൊഴപ്പമില്ലെങ്കിൽ, ഒന്ന് ഇപ്പൊ തന്നെ സ്റ്റുഡിയോയിലേക്ക് ഒന്ന് വാ".അവൻ 10 മിനിറ്റിനകം സ്റ്റുഡിയോയില്‍ എത്തുന്നു... പാട്ട് ഒന്നൂടെ കേക്കുന്നു... 20 മിനിറ്റ് കൊണ്ട് ഈ പാട്ട് പാടുന്നു...ഈ ആദ്യം പാടിയ വേര്‍ഷന്‍ കേട്ടപ്പോ രതീഷ് പറയുന്നു "ഒന്നൂടെ പാടിയാൽ ഇത് പെര്‍ഫെക്റ്റാകും"അപ്പൊ അവൻ ഒന്നൂടെ കേറുന്നു... ഒരു 10 മിനിറ്റ് കൂടി... പാട്ട് കഴിഞ്ഞു.

കാര്യം ബാക്കി എല്ലാരും നന്നായി തന്നെയാണ് പാടിയത്... പക്ഷേ വിജയ് പാടിയപ്പോ ഈ പാട്ടിന് വന്നൊരു ഇന്‍റന്‍സിറ്റി. ഈ പാട്ട് നിങ്ങളിൽ ഇപ്പോഴുണ്ടാക്കുന്ന ഭാവം.. സ്നേഹം. പ്രണയം അതൊന്നു വേറെ തന്നെയായിരുന്നു... അതുകൊണ്ട് തന്നെയാവാം വിജയ് യേശുദാസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നത്... ഈ പാട്ടിനെക്കുറിച്ച് പറയുമ്പോ എടുത്ത് പറയേണ്ട ഒരു കാര്യം... ഈ പാട്ട് കണ്ടവരെല്ലാം ചോദിച്ചത് ആരാണിതിന്റെ സിനിമാട്ടോഗ്രാഫറെന്നാണ്.

ഒരു പുതിയ പയ്യനാണ്. മഹാദേവൻ തമ്പി... അവനൊരുക്കിയ വിഷ്വല്‍സാണ് ഈ പാട്ടിനെ. വീണ്ടും പറയട്ടെ ഈ പാട്ട് ഈ സിനിമയിൽ അർഹിക്കുന്ന എല്ലാ പ്രണയ വിരഹ ഭാവങ്ങളോടും കൂടി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവന്റെ കൂടി കഴിവാണ്.. ഇന്ന്, ഈ പാട്ടിന്റെ വിജയാഘോഷവേളയിൽ മറ്റാരേക്കാളും വിജയ് യേശുദാസിനെയും, രതീഷ് വേഗയെയും, മഹാദേവൻ തമ്പിയെയും ഓർമിക്കുന്നു...സ്നേഹിക്കുന്നു.......ഒപ്പം ഈ പാട്ട് ഏറ്റെടുത്ത നിങ്ങളെയും.