»   » 50 കോടിയിലേക്ക് മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടി, മുന്തിരിവള്ളികളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

50 കോടിയിലേക്ക് മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടി, മുന്തിരിവള്ളികളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 20നാണ് പ്രദര്‍ശനത്തിനെത്തിയത്. ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രം ആദ്യ ദിവസം 2.61 കോടിയാണ് ബോക്‌സോഫീസില്‍ നേടി.

ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ആഴ്ചക്കൊണ്ട് 30 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ബോക്‌സോഫീസില്‍ 50 കോടി നേടിയെന്നാണ് അറിയുന്നത്.


സംവിധായകന്‍ ജിബു ജേക്കബ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്തിരിവള്ളികള്‍ 50 കോടിയിലെത്തിയ സന്തോഷം പങ്കു വെച്ചത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനിലൂടെ തുടര്‍ന്ന് വായിക്കാം..


വിദേശ രാജ്യങ്ങളില്‍

യുഎഇ,ജിസിസി,യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ചയാണ് മുന്തിരിവള്ളികള്‍ പ്രദര്‍ശനത്തിനെത്തിയത്.


യുഎഇയില്‍ തകര്‍പ്പന്‍ പ്രകടനം

യുഎഇയില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തൊട്ട് മുമ്പ് യുഎഇയില്‍ റിലീസ് ചെയ്ത ചിത്രങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ കാഴ്ച വെച്ച


50 കോടിയിലേക്ക്

ദൃശ്യം, ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 50 കോടി നേടുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. വീക്കന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്.


ആരാധകര്‍ കാത്തിരിക്കുന്നു

മുന്തിരിവള്ളികള്‍ 50 കോടി കടന്നുവെന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ 50 കോടി പ്രഖ്യാപനത്തിനായി ആരാധകരും പ്രതീക്ഷയിലാണ്.


English summary
Munthirivallikal Thalirkkumbol Box Office: Another Mohanlal Movie In The 50-Crore Club?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam