»   » പെണ്‍കുട്ടികളെക്കുറിച്ച് എന്തും പറയാമെന്നാണോ, മോഹന്‍ലാലിന്റെ മകളെ പ്രകോപിതയാക്കിയ സംഭവം എന്താ?

പെണ്‍കുട്ടികളെക്കുറിച്ച് എന്തും പറയാമെന്നാണോ, മോഹന്‍ലാലിന്റെ മകളെ പ്രകോപിതയാക്കിയ സംഭവം എന്താ?

By: Nihara
Subscribe to Filmibeat Malayalam

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടാണ് അന്‍സിബ ഹസന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സിനിമകളില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ ടെലിവിഷന്‍ പരിപാടികളുടെ അവതാരക വേഷത്തിലും തിളങ്ങി മുന്നേറുകയാണ് അന്‍സിബ.

ചതിയുടെ പടുകുഴിയില്‍ വീണുപോയ രാമനുണ്ണി..രാമലീലയുടെ കഥയും ദിലീപിന്റെ ജീവിതവും സമാനതകളില്ലേ?

അപ്പന്റെ അതേ കലിപ്പ് ലുക്കില്‍ ദാവീദ്, ഇവന്‍ ശരിക്കും തകര്‍ക്കും, ദാവീദിന്റെ നോട്ടം എങ്ങോട്ടാ?

താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചിത്രം സഹിതമായി രുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് വിശദീകരണവുമായി അന്‍സിബ രംഗത്തെത്തിയത്.

സാധാരണ പെണ്‍കുട്ടിയാണ്

അഭിനേത്രി എന്നതിനും അപ്പുറത്ത് താനൊരു സാധാരണ പെണ്‍കുട്ടിയാണെന്ന് അന്‍സിബ പറയുന്നു. ഇത്തരത്തിലുള്ള വാര്‍ത്ത ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയില്ലെന്നും താരം പറയുന്നു.

പിന്തുണയ്ക്കുന്നവരെ ഓര്‍ക്കുന്നു

നേരത്തെയും അന്‍സിബയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. താരത്തിന്റെതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് അഭിനേത്രിയുടെതായിരുന്നു ചിത്രങ്ങള്‍. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലും തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. ഫേസ്ബുക്ക് ലൈവിലെ പ്രതികരണത്തിനിടയിലാണ് അന്‍സിബ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അവതാരകയായി തിളങ്ങി നില്‍ക്കുന്നു

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു തുടങ്ങിയ താരം ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കും ചുവടു വെച്ചിരുന്നു. നിരവധി ചാനലുകളില്‍ അവതാരക വേഷത്തില്‍ അന്‍സിബ എത്തിയിരുന്നു. താരങ്ങളുമായി അഭിമുഖം നടത്തുന്നതിനും അന്‍സിബ മിടുക്ക് തെളിയിച്ചിരുന്നു. മിനി സ്‌ക്രീനില്‍ അവതാരക വേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

ചെയ്യുന്നതെല്ലാം വിവാദത്തിലേക്ക് എന്ന പോലെയാണ് അന്‍സിബയുടെ ജീവിതം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങളും താരത്തിനൊപ്പം തന്നെയുണ്ട്.

വസ്ത്രധാരണത്തിന്റെ പേരില്‍

വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും താരങ്ങള്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ഇസ്ലാം വിശ്വാസത്തിന് ചേര്‍ന്ന തരത്തിലല്ല താരത്തിന്റെ വസ്ത്രധാരണം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അന്‍സിബയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിവാഹിതയായെന്ന വ്യാജ പ്രചാരണം

അന്‍സിബ വിവാഹിതയായെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സെറ്റ് സാരിയും തുളസിമാലയുമായി സിന്ദൂരവും തൊട്ട് ചിരിച്ചു നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ ഇപ്പോള്‍ സോ്ഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Ansiba Hassan on Controversies - വിവാദങ്ങളെ കുറിച്ച് അന്‍സിബ ഹസ്സന്‍ | FilmiBeat Malayalam

ഷോര്‍ട്ട് ഫിലിമിലെ രംഗം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ ഒരു സീനെടുത്താണ് വിവാഹ ഫോട്ടോയെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിലാണ് താരം കാര്യങ്ങള്‍ വിവരിച്ചത്.

English summary
Ansiba Hasan's reply on fake news.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam