twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്‍സിബ ഹസനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല

    By Aswathi
    |

    വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് സംഘടനയുടെ വിലക്കുണ്ടെന്ന് വെറുതെ ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. പക്ഷെ ഒടുവില്‍ പുറത്തിറങ്ങിയ വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രി ഡി യില്‍ അഭിനയിച്ച ആര്‍ക്കും അങ്ങനെ ഒരു വിലക്കും നേരിടേണ്ടി വന്നിട്ടില്ല.

    പ്രവീണ, അന്‍സിബ, ബേബി നയന്‍താര തുടങ്ങി ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചവരാരും അങ്ങനെ ഒരു പരാതിയും പറഞ്ഞ് കേട്ടിട്ടുമില്ല. പക്ഷെ ചിത്രത്തില്‍ അഭിനയിച്ചു എന്നതിന്റെ പേരില്‍ നടി അന്‍സിബ ഹസന് ഭീഷണി ഫോണ്‍ കോളുകള്‍ ഉണ്ടായി എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

    ansiba-hassan

    വാര്‍ത്ത വിനയന്‍ നിഷേധിച്ചു. ചിത്രത്തില്‍ അഭിനയിച്ചു എന്നതിനെ തുടര്‍ന്ന് അന്‍സിബയ്ക്ക് ഒരു തരത്തിലുള്ള ഭീഷണി കോളുകളും വന്നിട്ടില്ല. മൗലികവാദികള്‍ അന്‍സിബയെ വിളിച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു വാര്‍ത്തകള്‍.

    ചിത്രത്തിലൂടെ കുട്ടികളില്‍ തെറ്റായ സന്ദേശം എത്തിച്ചു എന്ന് പറഞ്ഞ് ചിത്രത്തിനെതിരെ ചിലര്‍ രംഗത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് വിനയന്‍ ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. ക്ലൈമാക്‌സ് രംഗങ്ങള്‍ മാറ്റി ഷൂട്ട് ചെയ്ത് വീണ്ടും പ്രദര്‍ശിപ്പിയക്കും. ഈ മാസം ആദ്യവാരം തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ കിട്ടിത്തുടങ്ങിയതായിരുന്നു. അതിനിടയിലാണ് വിമര്‍ശനം നേരിടേണ്ടിവന്നത്.

    English summary
    Director Vinayan has dismissed the rumour that neither he nor actress Ansiba received any threatening calls. He rubbished the buzz that the bold scenes in the movie 'Little Superman 3D' enacted by actress Ansiba has triggered calls from fundamentalists.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X