»   » മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

By: Rohini
Subscribe to Filmibeat Malayalam

പല അവസരത്തിലും ആന്റണി പെരുമ്പാവൂരിന് അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യമാണത്രെ, മോഹന്‍ലാലുമായി താങ്കള്‍ തെറ്റിപ്പിരിയുമോ എന്ന്? അത് വെറും അനാവശ്യ ചോദ്യമാണെന്നാണ് അവരോട് ആന്റണിയ്ക്ക് പറയാനുള്ളത്.

ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു; ഭാര്യയും മക്കളുമൊക്കെ കൂടെ.. കാണൂ

ഇനി അഥവാ അങ്ങനെ സംഭവിച്ചാലും, സംഭവിയ്ക്കുന്നത് തന്റെ ഭാഗത്തു നിന്നായിരിക്കില്ല എന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ലാലുമായുള്ള സംഹൃദത്തെ കുറിച്ച് ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത്.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

ഒരിക്കല്‍ എന്റെ ഭാര്യ എന്നോട് ചോദിച്ചു, 'ലാല്‍ സാറിനോടൊപ്പം ഞാനും ചേട്ടനും ഒരു ബോട്ടില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. ഒരപകടം സംഭവിച്ചു. ലാല്‍ സാറും ഞാനും വെള്ളത്തിലേയ്ക്ക് വീണു. രക്ഷപ്പെട്ടത് ചേട്ടന്‍ മാത്രമാണ്. ഞങ്ങളിലൊരാളെ ചേട്ടന് രക്ഷിക്കാം. അത് ആരെ ആയിരിക്കും?'

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

ഞാന്‍ ലാല്‍ സാറിനെയാണോ ഭാര്യയായ തന്നെയാണോ ഏറ്റവും അധികം സ്‌നേഹിക്കുന്നത് എന്നറിയാന്‍ വേണ്ടി വളഞ്ഞ വഴിയില്‍ ചോദിച്ച ചോദ്യമായിരുന്നു അത്. ഞാന്‍ എന്ത് ഉത്തരം പറഞ്ഞാലും അവളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. എന്തിനാണ് ഇത്തരം അനാവശ്യ കാര്യങ്ങള്‍ ചോദിക്കുന്നത് എന്ന് ചോദിച്ച് ആ സംസാരം അവിടെ നിര്‍ത്തി- ആന്റണി പറഞ്ഞു.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

ഞാനും ലാല്‍സാറും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം കൊണ്ടാവുമല്ലോ അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അവളെ പ്രേരിപ്പിച്ചത്. ആ ചോദ്യത്തിലൂടെ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ച ശരിയും അതാണ്.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

സമാനമായ ഒരു ചോദ്യം എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് എപ്പോഴെങ്കിലും ഞാനും ലാല്‍സാറും തമ്മില്‍ വേര്‍പിരിയുമോ എന്നുള്ളതാണ്. അതും അനാവശ്യമാണെന്ന് ഞാന്‍ പറയും. കാരണം ഞങ്ങളുടെ സൗഹൃദാന്തരീക്ഷങ്ങളില്‍ ഒന്നും തന്നെ അത്തരം ഒരു ചോദ്യത്തിന് പ്രസക്തിയില്ല.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?

ഇനി അഥവാ ഞങ്ങള്‍ പിരിയുകയാണെങ്കില്‍, ഒരിക്കലും അത് എന്നില്‍ നിന്നാവില്ല. ലാല്‍സാറിന്റെ ഭാഗത്തുനിന്നായാല്‍ പോലും ഞാന്‍ അവിടെ എവിടെയെങ്കിലും തന്നെയുണ്ടാവും. അല്ലാതെ എവിടെപോകാന്‍- ആന്റണി പറഞ്ഞു.

English summary
Antony Perumbavoor about his friendship with Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam