»   » ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

By: Rohini
Subscribe to Filmibeat Malayalam

ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ വിജയം കേരളക്കരയില്‍ കൊട്ടിഘോഷിക്കുന്ന സമയത്താണ് ആന്റണി പെരുമ്പാവൂര്‍ സംവിധായകന്‍ ഷാജി കൈലാസിനോട് ആ ചോദ്യം ചോദിച്ചത് 'ഇതിലും വലിയൊരു സിനിമ സംവിധാനം ചെയ്യാന്‍ ഷാജി കൈലാസിന് സാധിയ്ക്കുമോ?'

ചോദ്യം ഷാജി കൈലാസിന് ബോധിച്ചു, ഒട്ടും ശങ്കിക്കാതെ അദ്ദേഹം പറഞ്ഞു, 'പിന്നെന്താ.. തീര്‍ച്ചയായും'. 'എങ്കില്‍ അതായിരിക്കും ഞാന്‍ നിര്‍മിയ്ക്കുന്ന ആദ്യത്തെ ചിത്ര'മെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു.

നീ പോ മോനെ ദിനേശാ... എന്ന ആ ഹിറ്റ് ഡയലോഗ് പിറന്നതിന് പിന്നിലെ കഥ

ഷാജി കൈലാസ് ഫോണെടുത്ത് രഞ്ജിത്തിനെ വിളിച്ചു. 'ആറാം തമ്പുരാന് അപ്പുറം ഒരു സംഭവം നമുക്ക് കഴിയില്ലേ?. രജനികാന്ത് സ്റ്റൈലില് ഒരു ചിത്രം?. പാലും പഴവും പച്ചക്കറിയുമൊക്കെ തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നത്, പിന്നെന്തുകൊണ്ട് സിനിമ ആയിക്കൂട?'

ഷാജി കൈലാസിന്റെ വെല്ലുവിളി രഞ്ജിത്തും ഏറ്റെടുത്തു. അങ്ങനെ അവതാര പിറവിയുടെ മുഴുവന്‍ രൗദ്രവും ആവാഹിച്ച് മലയാളത്തില്‍ ഒരു നരസിംഹം പിറന്നു.

ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. പറഞ്ഞതുപോലെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്

ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു നരസിംഹം. 2000 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത ചിത്രം. 2006 ല്‍ പുറത്തിറങ്ങിയ രസതന്ത്രമാണ് പിന്നെ ഈ റെക്കോഡ് മറികടന്നത്

ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

ഇന്ദുചൂഢന്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിതച്ചത്. ഈ സിനിമയിലെ മോഹന്‍ലാലിന്റെ പോ മോനെ ദിനേശാ എന്ന ഡയലോഗ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വളരെ പ്രശസ്തമായ ഒന്നാണ്.

ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

ചിത്രത്തില്‍ മമ്മൂട്ടിയുടെ അതിഥി വേഷവും കൈയ്യടി നേടി. ചിത്രത്തിന്റെ വിജയത്തിന് ആ റോള്‍ ഏറെ സഹായിച്ചു. നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്

ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

2000ല്‍ റിപ്പബ്ലിക് ദിനം ഇറങ്ങിയ ഈ ചിത്രം 200 ദിവസങ്ങളില്‍ കൂടുതല്‍ തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മൊത്തം കളക്ഷനായി 20 കോടി നേടുകയും നിര്‍മ്മാതാവിന് 10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു.

English summary
Antony Perumbavoor's challenge to Shaji Kailas
Please Wait while comments are loading...

Malayalam Photos

Go to : More Photos