twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Antony Varghese: താന്‍ ഓട്ടോ ഡ്രൈവറുടെ മകൻ! അറിയാതെ പെപ്പെയുടെ ആരാധകരായി മാറിയെന്ന് ട്രോളന്മാര്‍!!

    |

    Recommended Video

    മലയാളത്തിലെ ആ സൂപ്പർസ്റ്റാർ ഓട്ടോ ഡ്രൈവറുടെ മകൻ | filmibeat Malayalam

    അങ്കമാലി ഡയറീസിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മിടുക്കനായ ഒരു നായകനെ കൂടിയായിരുന്നു. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ച എല്ലാ താരങ്ങളും ഇന്ന് ശ്രദ്ധിക്കപ്പെടുന്ന നിലയില്‍ എത്തിയിരുന്നു. സിനിമയിലെ നായകന്‍ പെപ്പയുടെ വേഷത്തില്‍ അഭിനയിച്ച ആന്റണി വര്‍ഗീസ് ഇപ്പോഴാണ് ഒരു അഡാറ് നായകനായി മാറിയിരിക്കുന്നത്.

    ആദ്യ സിനിമയില്‍ മോശമില്ലാത്ത പ്രകടനമാണ് ആന്റണി കാഴ്ച വെച്ചതെങ്കിലും ആന്റണിയുടെ രണ്ടാമത്തെ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന സിനിമയായിരുന്നു ആന്റണിയുടെ രണ്ടാമത്തെ സിനിമ. സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങള്‍ വൈറലാവുകയാണ്. സിനിമയില്‍ എത്തുന്നതിന് മുന്‍പത്തെയും ഇപ്പോഴത്തെയും കാര്യങ്ങളാണ് ആന്റണി പറയുന്നത്.

     ആന്റണിയുടെ സിനിമ

    ആന്റണിയുടെ സിനിമ

    മലയാളത്തില്‍ കഴിവുള്ള യുവതാരങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായിരുന്നെങ്കിലും 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിലൂടെ ആന്റണി ഒരു കിടിലന്‍ നായകന്റെ രൂപത്തിലേക്ക് എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായിരുന്ന ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 30 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജയില്‍ പശ്ചാതലമാക്കി ഒരുക്കിയ സിനിമയില്‍ വിനായകന്‍, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

    ആന്റണി പറയുന്നത്..

    ആന്റണി പറയുന്നത്..

    സിനിമയുടെ വിജയത്തിന് പിന്നാലെ ആന്റണിയുടെ പെര്‍ഫോമന്‍സും വിലയിരുത്തപ്പെട്ടത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ സിനിമയിലെത്തുന്നതിന് മുന്‍പത്തെ ചില കാര്യങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു എല്ലുപൊടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആളായിരുന്നു എന്റെ അപ്പൂപ്പന്‍. പാടത്ത് പണിക്ക് പോവുന്ന ഒരാളാണ് എന്റെ അമ്മൂമ്മ. അച്ഛന്‍ വെറുമൊരു ഓട്ടോ ഡ്രൈവറും. തന്റെ സിനിമ പുറത്തിറങ്ങിയതോടെ സാധാരണക്കാരയ അവരെയും കൊണ്ട് ഇന്റര്‍നാഷണല്‍ ടൂര്‍ പോകാന്‍ തനിക്ക് കഴിഞ്ഞിരുന്നു. എല്ലാവര്‍ക്കും ഒരുപാട് സന്തോഷമായി. ദുബായില്‍ നിന്നും അപ്പൂപ്പന്‍ എന്നെ ചേര്‍ത്ത് നിര്‍ത്തി നിന്നെ ഓര്‍ത്ത് ഇന്ന് ഒരുപാട് അഭിമാനമുണ്ടെന്ന് പറഞ്ഞിരുന്നു. താന്‍ അന്നും ഇന്നും ഒരുപോലെയാണ്. ഒരു ഡിയോ ഉണ്ട്.. അത് കൊണ്ട് ഇപ്പോഴും ജംഗഷനില്‍ പോയി ചായ കുടിക്കാറുണ്ട്, ഫുട്‌ബോള്‍ കളിക്കാന്‍ പോവാറുണ്ടെന്നും ആന്റണി പറയുന്നു.

    മാറ്റം ഒന്ന് മാത്രം...

    മാറ്റം ഒന്ന് മാത്രം...

    സിനിമയില്‍ എത്തിയതിന് ശേഷം വന്ന മാറ്റം എന്ന് പറയാന്‍ ഒരു കാര്യം മാത്രമേ ഉള്ളു എന്ന് പറഞ്ഞും ആന്റണി ഒരു കാര്യം പറയുന്നു. പണ്ടൊക്കെ ഒരു ചടങ്ങ് നടന്നാല്‍ ഞങ്ങളെ ആരും വിളിക്കാറില്ല. ചിലപ്പോള്‍ എന്‍രെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയിരുന്നത് കൊണ്ടായിരിക്കും. നമ്മള്‍ സാധാരണക്കാര്‍ ആയാത് കൊണ്ടാവും അവര്‍ വിളിക്കാത്തതെന്ന് അമ്മ അന്നൊക്കെ പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാട്ടില്‍ പത്ത് പതിനഞ്ച് കിലോമീറ്റര്‍ ദൂരത്ത് നിന്ന് വരെ കല്യാണവും മാമോദീസയുമടക്കം മറ്റ് ചടങ്ങള്‍ക്കെല്ലാം പലരും വീട്ടില്‍ വന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ആന്റണി പറയുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ആന്റണിയുടെ ഈ വാക്കുകള്‍ വൈറലാവുകയാണ്.

     എസ്‌കേപ്പ് പ്ലാന്‍

    എസ്‌കേപ്പ് പ്ലാന്‍

    90ശതമാനവും ജയിലില്‍ വച്ച് ഷൂട്ട് ചെയ്ത സിനിമയില്‍ ജയില്‍ചാട്ടത്തിനായുള്ള ഗൂഢാലോചനകളിലൂടെയാണ് മുന്നോട്ട് പോവുന്നത്. മാത്രമല്ല മോശമില്ലാത്തൊരു ത്രില്ലര്‍ സിനിമയായിട്ടാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതാണ് സിനിമയുടെ പ്രത്യേകതയും. അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചാണ് പലരും സിനിമ കാണാന്‍ പോയതെങ്കിലും കിട്ടിയത് ഇന്ത്യയ്ക്ക് ഒരു എസ്‌കേപ്പ് പ്ലാന്‍ ആണ്.

     വേറെ ലെവല്‍ ആണ്

    വേറെ ലെവല്‍ ആണ്

    അങ്കമാലി ഡയറീസില്‍ പെപ്പെയായി വന്ന് കിടിലനായി അഭിനയിച്ച ആന്റണി വര്‍ഗീസിന്റെ പകുതി അഭിനയം മാത്രമേ ആദ്യ സിനിമയിലൂടെ കണ്ടിരുന്നുള്ളു. എന്നാല്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലൂടെ ചെക്കന്റെ റേഞ്ച് തന്നെ വേറെ ലെവല്‍ ആയിരിക്കുകയാണ്.

    മരണമാസ്

    മരണമാസ്

    പലരും ഒരുപോലെ പറഞ്ഞ കാര്യമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സീറ്റിന് തുമ്പത്തിരുന്ന് കാണേണ്ട സിനിമയാണെന്ന്. അക്ഷരാര്‍ത്ഥത്തില്‍ അത് സത്യമാണ്. കാരണം സിനിമയിലെ ബിജിഎം ഇന്നേ വരെ കേള്‍ക്കാത്ത മരണമാസ് ബിജിഎം ആയിരുന്നെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

    ഇടിവെട്ട് തന്നെ...

    ഇടിവെട്ട് തന്നെ...

    പെപ്പെയും കൂട്ടുകാരും വീണ്ടും ഒരു ഇടിവെട്ട് ആക്ഷന്‍ ത്രില്ലറുമായിട്ടാണ് തിരിച്ച് വന്നിരിക്കുന്നത്. എല്ലായിടത്തും മികച്ച പ്രതികരണങ്ങള്‍ നേടിയതോടെ ഇത്തവണത്തെ ഈസ്റ്റര്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ കൊണ്ട് പോയിരിക്കുകയാണ്.

    സാമ്പിള്‍ മാത്രം..

    സാമ്പിള്‍ മാത്രം..

    സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ നിന്നും ആദ്യം വന്ന ട്രെയിലര്‍ എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. സിനിമ വേറൊരു ലെവലില്‍ ഉള്ളതാണെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ അത് വെറും സാമ്പിള്‍ മാത്രമായിരുന്നെന്ന് സിനിമ തിയറ്ററില്‍ പോയി കണ്ട് കഴിയുമ്പോള്‍ മനസിലാവും.

     പെപ്പെയുടെ വാക്കുള്‍

    പെപ്പെയുടെ വാക്കുള്‍

    പെപ്പെ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ സാധാരണക്കാരനായ ഓട്ടോ ഡ്രൈവറുടെ മകനാണെന്നും.. അത് കൊണ്ട് അടുത്ത വീട്ടില്‍ നടത്തുന്ന ഒരു ചടങ്ങുകള്‍ക്ക് പോലും ഞങ്ങളെ വിളിക്കാറില്ലായിരുന്നെന്ന് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിനിമയിലെത്തിയതോടെ അതെല്ലാം മാറി മറയുകയായിരുന്നു.

    അതാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

    അതാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

    ബോളിവുഡില്‍ നിന്നും പുറത്ത് വരുന്ന ഡാര്‍ക്ക് ത്രില്ലറുകള്‍ക്ക് മോളിവുഡില്‍ നിന്നും കിടിലന്‍ മറുപടി വന്നിരിക്കുകയാണ്. അതാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.

    നമ്മള്‍ പോലും അറിയാതെ...

    നമ്മള്‍ പോലും അറിയാതെ...

    സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ റിലീസിനെത്തിയതിന് ശേഷം ആന്റണി വര്‍ഗീസിന്റെ അഭിമുഖവും മറ്റും കണ്ടതോടെ.. പലരും അവര്‍ അറിയാതെ തന്നെ പെപ്പെ എന്ന ആന്റണിയുടെ ആരാധകനായി മാറി കൊണ്ടിരിക്കുകയാണ്.

     ചുമ്മാതങ്ങ് പോവാനല്ല..

    ചുമ്മാതങ്ങ് പോവാനല്ല..

    ഈ മോന്‍ വന്നത് ചുമ്മാതങ്ങ് പോവനല്ല.. എന്ന ഈ ഡയലോഗ് പല യൂത്തന്മാരും പ്രയോഗിക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഇത് ഏറ്റവും നന്നായി ചേരുന്നത് ആന്റണി വര്‍ഗീസ് എന്ന ഈ മൊതലിനാണ്.

    ഇഷ്ടം കൂടി

    ഇഷ്ടം കൂടി

    ഇതുവരെ എല്ലാവര്‍ക്കും ആരാധിക്കാന്‍ പല താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇനി മുതല്‍ ആന്റണി വര്‍ഗീസിനോട് ഒരു പ്രത്യേക ഇഷ്ടം കാണും.. അതാണ് നല്ലൊരു നടന്റെ കഴിവ്.

    വേറെ ലെവലില്‍ എത്തിക്കും...

    വേറെ ലെവലില്‍ എത്തിക്കും...

    ഇപ്പോള്‍ മുതല്‍ വേണ്ട രീതിയില്‍ ഇദ്ദേഹത്തെ ഉപയോഗിച്ചാല്‍ മലയാള സിനിമയെ വേറെ ഒരു ലെവലില്‍ എത്തിക്കാന്‍ കഴിവുള്ള ഒരു നടന്‍ അത് ആന്റണിയായിരിക്കും.

    വിനായകനും

    വിനായകനും

    സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആന്റണിയുടെ അഭിനയത്തെ കുറിച്ച് പ്രശംസിച്ച് പറയുന്നവര്‍ വിനായകനെയും ഒഴിവാക്കിയിട്ടില്ല. വിനായകന്റെ കരിയറിലെ രണ്ട് പൊന്‍തൂവലുകള്‍ ഒന്ന് കമ്മട്ടിപ്പാടത്തിലെ ഗംഗയും പിന്നൊന്ന് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ സൈമനുമാണ്.

    മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

    മാര്‍ച്ച് അവസാനമെത്തിയ 5 സിനിമകള്‍, എല്ലാം ഒന്നിനൊന്ന് മെച്ചം! ബോക്‌സോഫീസിനെ തകര്‍ക്കുന്നത് ആരാവും?മാര്‍ച്ച് അവസാനമെത്തിയ 5 സിനിമകള്‍, എല്ലാം ഒന്നിനൊന്ന് മെച്ചം! ബോക്‌സോഫീസിനെ തകര്‍ക്കുന്നത് ആരാവും?

    English summary
    Antony Varghese about his family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X