»   » ആന്റണി വര്‍ഗീസ് ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

ആന്റണി വര്‍ഗീസ് ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

Written By:
Subscribe to Filmibeat Malayalam
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ട്രെയിലർ പുറത്ത് | filmibeat Malayalam

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. വിന്‍സെന്റെ പെപ്പെ എന്ന നായകകഥാപാത്രമായിട്ടായിരുന്നു ആന്റണി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. അപ്പാനി രവി, അന്ന രേഷ്മ രാജന്‍, കിച്ചു ടെലസ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയിരുന്നത്.

ക്ലൈമാക്‌സ് വെളിപ്പെടുത്തി റിവ്യൂ നല്‍കിയ മാതൃഭൂമിയോട് സംവിധായകന് പറയാനുള്ളത്, കാണൂ!

പെപ്പെയായി മികച്ച പ്രകടനമാണ് ആന്റണി ചിത്രത്തില്‍ നടത്തിയിരുന്നത്. ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കാവുന്നതിനേക്കാള്‍ വലിയ സ്വീകരണമായിരുന്നു ഈ ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.ചിത്രത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്.


antony varghese

അങ്കമാലി ഡയറീസിനു ശേഷം ആന്റണി നായകനാവുന്ന പുതിയ ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.നവാഗത സംവിധായകനായ ടിനു പാപ്പച്ചനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുളള ആളാണ് ടിനു. ചിത്രത്തില്‍ ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവ് ആയാണ് ആന്‍ണി എത്തുന്നത്. ബി.ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.


antony varghese

ആന്റണി വര്‍ഗീസിനു പുറമേ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ടിറ്റൊ വില്‍സണ്‍,ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയായിരിക്കും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആവേശവും ആകാംഷയും നല്‍കുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മമ്മൂട്ടി പൊളിച്ചു, മാസും ക്ലാസും ചേര്‍ന്ന് പരോള്‍, ശരിക്കുമൊരു കുടുംബചിത്രം തന്നെ! ട്രെയിലര്‍, കാണൂ


നെഗറ്റീവ് റിവ്യൂവില്‍ തളരാതെ ഇര മുന്നോട്ട്, പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍!

English summary
antony varghese's movie Swathanthryam Ardharathriyil trailer released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X