»   » അവര്‍ പെണ്‍കുട്ടികളെ കാണുന്നത് പോക്കു കേസുകളായി! മീടു വെളിപ്പെടുത്തലുമായി മലയാളി സഹസംവിധായിക

അവര്‍ പെണ്‍കുട്ടികളെ കാണുന്നത് പോക്കു കേസുകളായി! മീടു വെളിപ്പെടുത്തലുമായി മലയാളി സഹസംവിധായിക

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ തെന്നിന്ത്യന്‍ സിനിമയിലും കത്തികയറുകയാണ്. വൈരമുത്തുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഗായിക ചിന്മയി ആയിരുന്നു ഇതില്‍ ആദ്യം രംഗത്തുവന്നിരുന്നത്. വൈരമുത്തുവിനെതിരെയുളള ചിന്മയിയുടെ ആരോപണങ്ങള്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു, ശനിയാഴ്ച വിമന്‍ ഇന്‍സിനിമ കളക്ട്ീവിന്റെ പത്രസമ്മേളനത്തിനിടെ ആയിരുന്നു മലയാളസിനിമാ രംഗത്തുനിന്നും മീടു വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

  മദ്യം നല്‍കി പീഡിപ്പിച്ചു! ശേഷം നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണി! ഷാരൂഖിന്റെ നിര്‍മ്മാതാവിനെതിരെ യുവനടി

  യുവനടി അര്‍ച്ചന പദ്മിനി ആയിരുന്നു ഇതില്‍ ആദ്യം രംഗത്തുവന്നിരുന്നത്. മമ്മൂട്ടിയുടെ പുളളിക്കാരന്‍ സ്റ്റാറ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ അനുഭവമായിരുന്നു അര്‍ച്ചന പറഞ്ഞിരുന്നത്. അര്‍ച്ചന പദ്മിനിക്ക് പിന്നാലെ മലയാളി സഹസംവിധായിക അനു ചന്ദ്രയും മീ ടു വെളിപ്പെടുത്തലുമായി എത്തിയിരുന്നു. സിനിമയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചപ്പോള്‍ നേരിട്ട ദുരനുഭവങ്ങളായിരുന്നു അനു ചന്ദ്രയും പങ്കുവെച്ചിരുന്നത്.

  അനു ചന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ

  ഞാനാദ്യമായി സിനിമയില്‍ അസിസ്റ്റന്റ് ആയി എത്തുന്നത് 20ാം വയസ്സില്‍ ആണ്. സ്വജനപക്ഷപാതവും പുരുഷാധിപത്യവും അല്പം കൂടിയ ഒരു മേഖലയിലെ ടെക്‌നീഷന്‍ വിഭാഗത്തിലെ(ആ സിനിമയുടെ) ഏക പെണ്‍കുട്ടി അന്നു ഞാനായിരുന്നു. തുടര്‍ന്നും ചില വര്‍ക്കുകള്‍ ഞാന്‍ ചെയ്തു. എന്റെ ഓര്‍മ്മയില്‍ അണിയറയില്‍ സ്ത്രീ സാന്നിധ്യം നന്നെ കുറവായിരുന്നു അവിടങ്ങളിലെല്ലാം. അത്തരമൊരു ഇടത്തിലേക്ക് എത്തപ്പെടുന്ന സ്വതന്ത്രരായ പെണ്കുട്ടികള്/സ്ത്രീകള്‍ അളക്കപ്പെടുന്നതും, നിര്‍വചിക്കപ്പെടുന്നതും അവരിലേക്ക് സമീപിക്കപ്പെടുന്നതും പോക്ക്‌കേസ് എന്ന ധാരണയുടെ പുറത്താണ് എന്ന് അനുഭവങ്ങളില്‍നിന്ന് അറിഞ്ഞ ആളാണ് ഞാന്‍.

  ശരീരം പറ്റാനായി

  പലപ്പോഴും ഏറ്റവും താഴ്ന്ന സെക്ഷനായ യൂണിറ്റിലെ ചില തൊഴിലാളികള്‍ പോലും ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നത് കണ്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്. പിന്നീട് ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. ഒരു ടെക്‌നീഷ്യനില്‍ നിന്ന് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പില്‍ പോലും പതര്‍ച്ച കാണിക്കാതെ തന്നെ ഞാന്‍ അയാളെ രൂക്ഷമായി നോക്കി.

  മുറിയുടെ വാതില്‍ വലിച്ചടച്ചു

  അയാള്‍ ഒന്നും പറയാതെ തലകുനിച്ചു. അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ചു ഞാനിറങ്ങി പോയതിനുശേഷം രണ്ടുവര്‍ഷത്തോളം അയാളുടെ ആ ചോദ്യത്തിന്റെ അവസ്ഥത എന്നില്‍ തികട്ടി വരികയും മറ്റൊരു വര്‍ക്കിലേക്ക് പോകുവാന്‍ ധൈര്യപ്പെടാത്തവള്‍ ആയിത്തീരുകയും ചെയ്തു.

  വീണ്ടും അസിസ്റ്റന്റ് ആകാന്‍ തീരുമാനിച്ചു

  അങ്ങനെ രണ്ടു വര്‍ഷത്തോളം വന്ന വര്‍ക്കുകള്‍ എല്ലാം തട്ടിമാറ്റി ഒരു ഭയപ്പാടോടെ ഞാന്‍ ഒളിച്ചിരുന്നു. സാമൂഹിക യാഥാര്‍ഥ്യത്തിന്റെ സകല കാര്‍ക്കശ്യത്തോടെയും നിലനില്‍ക്കുന്ന ഒരു മേഖലയായിട്ടെ അതിനെ അപ്പോഴൊക്കെയും ഞാന്‍ കണ്ടുള്ളൂ. എനിക്കതെ സാധിക്കുമായിരുന്നുള്ളൂ. ആ 2 വര്‍ഷത്തില്‍ എന്നില്‍ ഉരുതിരിഞ്ഞ ഒരു ആര്‍ജവത്തിന്റെ പുറത്ത് ഞാന്‍ വീണ്ടും അസിസ്റ്റന്റ് ആകാന്‍ തീരുമാനിച്ചു, അസിസ്റ്റന്റ് ആവുകയും ചെയ്തു. ഒരുത്തനെയും പേടിക്കാതെ ഞാനെന്റെ തൊഴില്‍ ആസ്വദിച്ചു തന്നെ ചെയ്തു.

  നോട്ടത്തിന്റെ ആണ്കൂത്തുമായി വന്നാല്‍

  അപ്പോഴുള്ള എന്‌ടെ ഉള്ളിലെ ആര്‍ജ്ജവം എന്തായിരുന്നുവെന്ന് അറിയാമോ. ഏതെങ്കിലും ഒരുത്തന്‍ ശരീരത്തില്‍ നോട്ടത്തിന്റെ ആണ്കൂത്തുമായി വന്നാല്‍ പോടാ മൈരേ എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാല്‍ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി.( ഇനീപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും). അനു ചന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു

  അനു ചന്ദ്രയുടെ പോസ്റ്റ്

  ലാലേട്ടന്റെ റെക്കോര്‍ഡ് നിവിന്‍ തകര്‍ക്കുമോ? കൊച്ചുണ്ണി 25 കോടിയിലേക്ക്‌! വിജയക്കുതിപ്പ് തുടരുന്നു

  മീ ടുവിന് പിന്തുണയുമായി കമല്‍ഹാസനും! വൈരമുത്തു-ചിന്മയി വിഷയത്തില്‍ നടന്റെ പ്രതികരണമിങ്ങനെ


  English summary
  anu chandra's facebook post about cinema industry

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more