»   » അനു ഇമ്മാനുവല്‍ ഭയങ്കര...ഭയങ്കര സന്തോഷത്തിലാണ്.. നടിയെന്ന നിലയില്‍ അഭിമാനിക്കുന്നു എന്ന് നടി

അനു ഇമ്മാനുവല്‍ ഭയങ്കര...ഭയങ്കര സന്തോഷത്തിലാണ്.. നടിയെന്ന നിലയില്‍ അഭിമാനിക്കുന്നു എന്ന് നടി

Written By:
Subscribe to Filmibeat Malayalam
അനു ഇമ്മാനുവല്‍ ഭയങ്കര സന്തോഷത്തിലാണ് | കാരണം ഇതാണ് ?? | filmibeat Malayalam

തെലുങ്ക് സിനിമാ ലോകത്ത് ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി തിരക്കിലാണ് അനു ഇമ്മാനുവല്‍. ഒരു നടി എന്ന നിലയില്‍ വളരെ അധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു എന്ന് അനു ഇമ്മാനുവല്‍ പറയുന്നു.

ചാനല്‍ ചര്‍ച്ചയ്ക്ക് ഇരയാകാന്‍ ഇല്ലെന്നേ ഉണ്ണി മുകുന്ദന്‍ പറഞ്ഞുള്ളൂ... അത് ഗുണ്ടായിസമല്ല!!!

നല്ല സിനിമകളാണ് എനിക്ക് വരുന്നതെല്ലാം.. അതില്‍ ഞാന്‍ അനുഗ്രഹീതയാണ് എന്നൊക്കെയാണ് അനു പറയുന്നത്. തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇപ്പോള്‍ അനു ഇമ്മാനുവല്‍ എന്ന മലയാളി.

വലിയ വലിയ താരങ്ങള്‍

മജ്‌നു എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറിയ ശേഷം വലിയ വലിയ താരങ്ങളുടെ ചിത്രങ്ങളാണ് അനുവിന് വരുന്നത്. കിട്ടു ഉന്നട ജഗര്‍ത എന്ന ചിത്രം അരുണ്‍ തേജയ്‌ക്കൊപ്പം, ഓക്‌സിജന്‍ എന്ന ചിത്രം ഗോപി ചന്ദിനൊപ്പം. ഇത് കൂടാതെ തമിഴില്‍ വിശാലിനൊപ്പം ഒരു സിനിമയും ചെയ്തു.

പുതിയ ചിത്രങ്ങള്‍

അല്ലു അര്‍ജുന് ഒപ്പമുള്ള നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, പവന്‍ കല്യാണിനൊപ്പമുള്ള അഗ്ന്യാതവാസി എന്നിവയാണ് അനുവിന്റെ പുതിയ ചിത്രങ്ങള്‍. ഇത് കൂടാതെ നാഗ ചൈതന്യയ്‌ക്കൊപ്പം ഒരു ചിത്രം കൂടെ കരാറൊപ്പുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

ഏറ്റവും വലിയ വെല്ലുവിളി

എന്നെ സംബന്ധിച്ച് ഒരു അഭിനേതാവ് എന്ന നിലയിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഒന്നിന് പിറകെ ഒന്നായി നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്. ഭാഗ്യവശാല്‍ എനിക്ക് അങ്ങനെയുള്ള കഥയും കഥാപാത്രങ്ങളുമാണ് തെലുങ്കില്‍ ലഭിയ്ക്കുന്നത് എന്ന് അനു പറയുന്നു.

ഭാഷയും വീടും

ഭാഷയും വട്ടില്‍ നിന്ന് ഒരുപാട് ദിവസം വിട്ടു നില്‍ക്കുന്നതും വെല്ലുവിളി തന്നെയാണ്. എന്നാല്‍ അതൊക്കെ ഞാനിപ്പോള്‍ ശീലിച്ചു എന്ന് ചെറു ചിരിയോടെ അനു പറയുന്നു.

സന്തോഷവതിയാണ്

സിനിമാ ജീവിതത്തില്‍ ഇതുവരെ താന്‍ പൂര്‍ണ സന്തോഷവതിയാണെന്ന് അനു ഇമ്മാനുവല്‍ പറയുന്നു. അതി രാവിലെ എഴുന്നേല്‍ക്കുന്നു.. ഷൂട്ടിന് പോകുന്നു.. സ്‌ക്രിപ്റ്റ് വായിക്കുന്നു.. അതിന് വേണ്ടി മറ്റുള്ളവര്‍ക്കൊപ്പം തയ്യാറെടുക്കുന്നു.. ഇതെല്ലാം എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നതിനൊപ്പം വെല്ലുവിളിയുമാണ്- അനു പറഞ്ഞു

English summary
The Malayalam actress is basking in the glow of all the attention she’s receiving in Tollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X