»   » അനു മോഹന്റെ അരങ്ങേറ്റം സ്ത്രീപക്ഷചിത്രത്തില്‍

അനു മോഹന്റെ അരങ്ങേറ്റം സ്ത്രീപക്ഷചിത്രത്തില്‍

Posted By: Super
Subscribe to Filmibeat Malayalam
Anu Mohan
സ്ത്രീപക്ഷ സിനിമകളെന്ന് അവകാശപ്പെട്ടുകൊണ്ട് ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങാറുണ്ട്. പക്ഷേ ഇവയിലെല്ലാം നായകനായി അല്ലെങ്കില്‍ പ്രധാന പുരുഷ കഥാപാത്രമായി മുന്‍നിര നടന്മാരുടെ കൊണ്ടുവരാനാണ് അണിയറക്കാര്‍ പലപ്പോഴും ശ്രമിക്കാറുള്ളത്. നായകനടന്‍ ആരാണെന്ന കാര്യം ചിത്രത്തിന് ആളെക്കൂട്ടുന്ന ഘടകമാകുന്നതുകൊണ്ടാണ് ഈ പ്രവണതയുണ്ടാകുന്നത്. പലപ്പോഴും ഇത്തരത്തില്‍ സ്ത്രീപക്ഷസിനിമയെന്ന് അവകാശപ്പെടാറുള്ള ചിത്രങ്ങള്‍ പലതും പുരുഷ വീക്ഷണകോണിലാണ് അവസാനിക്കാറുള്ളതെന്നത് മറ്റൊരു സത്യമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമാവുകയാണ് മിറര്‍ എന്ന പുതിയ ചിത്രം. ശ്വേത മേനോന്‍, ഗൗതമി നായര്‍, ഭാമ, അപര്‍ണ നായര്‍, മേഘ്‌ന രാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന സ്ത്രീപക്ഷചിത്രമായ മിററില്‍ നായകനായെത്തുന്നത് അനു മോഹന്‍ എന്ന പുതുമുഖമാണ്.

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ത്രീപക്ഷചിത്രമാണ് മിറര്‍. ഒരു ഐടി പ്രൊഫഷണല്‍, ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍, വീട്ടമ്മ, ബാങ്ക് ഉദ്യോഗസ്ഥ, കോളെജ് വിദ്യാര്‍ഥി എന്നിവരുമായി ബന്ധപ്പെട്ടൊരു കഥയാണിത്. പുരുഷകഥാപാത്രം ഈ സ്ത്രീകഥാപാത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്രയേറെ വലിയ വേഷമല്ല, പക്ഷേ വളരെ പ്രധാനപ്പെട്ടതാണുതാനും ചിത്രത്തിന്റെ സംവിധായകന്‍ രാകേഷ് ഗോപന്‍ പറയുന്നു.

ഒരു പുതുമുഖത്തെ ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട പുരുഷ കഥാപാത്രമായികൊണ്ടുവരുമ്പോള്‍ ചിത്രത്തിന്റെ താരമൂല്യം കുറയുമെന്ന് താന്‍ ഭയക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക. ഇപ്പോഴത്തെകാലത്ത് സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പലതരം പ്രശ്‌നങ്ങളെയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് രാകേഷ് പറയുന്നു.

English summary
The makers of Mirror is casting a relative newcomer, Anu Mohan, and let its leading ladies — Shwetha Menon, Gauthami Nair, Bhamaa, Aparna Nair and Meghana Raj — hog all the limelight.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam