For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിഥി രവിയുടെ തേപ്പ് കഥ പരസ്യമാക്കി കുഞ്ചാക്കോ ബോബനും അനു സിത്താരയും, വീഡിയോ വൈറല്‍, കാണൂ!

  |

  ചിത്രീകരണത്തിനിടയിലെ പല സംഭവങ്ങളും വാര്‍ത്തായാവാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി താരങ്ങള്‍ ലൊക്കേഷനില്‍ നടത്തുന്ന വ്യത്യസ്തമായ കഴിവുകളെക്കുറിച്ച് സംവിധായകരും സുഹൃത്തുക്കളുമൊക്കെ തുറന്നുപറയാറുമുണ്ട്. വെറുതേയിരിക്കുമ്പോള്‍ മൂളിയ ഈണം പിന്നീട് പാട്ടായി മാറിയ സംഭവങ്ങള്‍ വരെയുണ്ട്. അത്തരത്തിലുള്ള ഒരു സംഭവവുമായാണ് കുഞ്ചാക്കോ ബോബനും അനു സിത്താരയും എത്തിയിട്ടുള്ളത്. ഇരുവരുടേയും കുസൃതിയെ സൈബര്‍ലോകം ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

  ഫിലിം ഫെയര്‍ പുരസ്‌കാരം വിറ്റ് യുവനടന്‍, തീരുമാനത്തിന് പിന്നിലെ കാരണമറിഞ്ഞാല്‍ നിങ്ങളും സമ്മതിക്കും!

  പുതിയ ചിത്രമായ ജോണി ജോണി യേസ് അപ്പാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനു സിത്താരയും ചാക്കോച്ചനും നായികനായകന്‍മാരായി എത്തുന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഇരുവരും ചേര്‍ന്നാലപിച്ച മനോഹരമായ ഗാനത്തിന് പുറകിലാണ് ഇപ്പോള്‍ ആരാധകര്‍. കുട്ടനാടന്‍ മാര്‍പാപ്പയില്‍ നായികയായെത്തിയത് അതിഥിയായിരുന്നു. താരത്തിന് വേണ്ടി ഇരുവരും ചേര്‍ന്ന് ഡെിക്കേറ്റ് ചെയ്ത ഗാനത്തെക്കുറിച്ചും വീഡിയോ കാണാനുമായി തുടര്‍ന്നുവായിക്കൂ.

  നസ്രിയയ്ക്കും പൃഥ്വിക്കും അഭിമാനിക്കാം! കൂടെ കണ്ട സുപ്രിയയും ഫഹദും പറഞ്ഞത് എന്താണെന്നറിയുമോ? നോക്കൂ!

  അതിഥി രവിക്ക് മുട്ടന്‍പണി

  അതിഥി രവിക്ക് മുട്ടന്‍പണി

  ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് അതിഥി രവി തുടക്കം കുറിച്ചത്. കോഹിനൂര്‍, അലമാര, ഉദാഹരണം സുജാത, ലവകുശ, ആദി, കുട്ടനാടന്‍ മാര്‍പാപ്പ ഈ ചിത്രങ്ങളിലൂടെയാണ് താരം മലയാളികളുടെ സ്വന്തം താരമായി മാറിയത്. സഹതാരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ കൂടിയാണ് അതിഥി രവി. അനു സിത്താര, നിമിഷ സജയന്‍, അതിഥി രവി തുടങ്ങിയവര്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ നടന്ന രസകരമായ സംഭവങ്ങള്‍ നേരത്തെ വൈറലായിരുന്നു. കുഞ്ചാക്കോ ബോബന്റെ ഗാനമായിരുന്നു ഇവര്‍ ഡബ്‌സ്മാഷായി അവതരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ക്ഷണനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

  കുഞ്ചാക്കോ ബോബനും അനു സിത്താരയും

  കുഞ്ചാക്കോ ബോബനും അനു സിത്താരയും

  പൃഥ്വിരാജിന്റെ കരിയറിലെ വ്യത്യസ്തമാര്‍ന്ന സിനിമകളിലൊന്നായ പാവാടയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന പുതിയ സിനിമയാണ് ജോണി ജോണി യേസ് അപ്പ്. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് ഈ ചിത്രത്തില്‍ നായികാനായകന്‍മാരായി എത്തുന്നത്. സിനിമയെക്കുറിച്ച് നേരത്തെ തന്നെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

  പാട്ടിന്റെ വരികള്‍

  പാട്ടിന്റെ വരികള്‍

  അതിഥിക്കായി ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് ഇരുവരും ഗാനം ആലപിച്ചത്. ഗായകരുടെ ശൈലി പോലെ തന്നെ വണ്‍ റ്റു ത്രീയൊക്കെ പറഞ്ഞതിന് ശേഷമാണ് പാടിയത്. പാട്ടിലെ വരികളാണ് ഏറെ രസകരമായത്. അതിഥി രവിയൊരു കുളം കുഴിച്ചു, ആ കുളത്തില്‍ കുറേ ചെറുപ്പക്കാര്‍ വീണു, തേപ്പുകാരി..ആ.ആ ഈ തരത്തിലായിരുന്നു വരികള്‍. ഇരുവരും ആസ്വദിച്ചാണ് ഗാനം ആലപിക്കുന്നത്.

  തേപ്പ് കഥകളെക്കുറിച്ചറിയാനായി ആരാധകര്‍

  തേപ്പ് കഥകളെക്കുറിച്ചറിയാനായി ആരാധകര്‍

  അതിഥിയെ ചാക്കോച്ചന്‍ തേപ്പുകാരിയെന്ന് വിളിച്ചതോടെയാണ് പലര്‍ക്കും സംശയം തോന്നിയത്. കുട്ടനാടന്‍ മാര്‍പാപ്പയിലെ തേപ്പുകാരിയായിരുന്നു താരമെന്നത് പലരും മറന്നുവെന്ന് തോന്നുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തില്‍ നായികയായെത്തിയതിന് ശേഷമാണ് താരം ചാക്കോച്ചനുമായി സൗഹൃദത്തിലായത്. താരത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ചാക്കോച്ചനാവട്ടെ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍.

  പുതിയ ചിത്രം

  പുതിയ ചിത്രം

  മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യേസ് അപ്പയിലാണ് ഇരുവരും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷറഫുദ്ദീന്‍, ടിനി ടോം, അബുസലീം, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തായ ജോജി തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ തന്നെ ആരാധകര്‍ പ്രതീക്ഷയിലാണ്. രാമന്റെ ഏദന്‍തോട്ടമെന്ന സിനിമയ്ക്ക് ശേഷം
  കുഞ്ചാക്കോ ബോബനും അനുസിത്താരയും ഒരുമിച്ചഭിനയിക്കുകയാണ്.

  വീഡിയോ വൈറലായി

  വീഡിയോ വൈറലായി

  ക്ഷണനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. നേരത്തെ മറ്റൊരു ഗാനം ആലപിച്ചെത്തിയും കുഞ്ചാക്കോ ബോബന്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ആ വീഡിയോയ്ക്ക് പിന്നില്‍ വിജയ് യേശുദാസാണെന്നും താരം ലിപ്‌സിങ്ക് മാത്രം ചെയ്യുകയായിരുന്നുവെന്നും വ്യക്തമായത്. അത്തരത്തില്‍ രസകരമായ വീഡിയോയും പണിയും കൊടുക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. അനു സിത്താരയുടെ പൂര്‍ണ്ണ പിന്തുണ കൂടിയായപ്പോള്‍ അതിഥിക്ക് എട്ടിന്റെ പണി ഉറപ്പാവുകയായിരുന്നു.

  ഇതാണ് ആ ഗാനം

  കുഞ്ചാക്കോ ബോബനും അനു സിത്താരയും ആലപിച്ച ആ ഗാനത്തിന്റെ വീഡിയോ കാണാം.

  English summary
  Anu Sithara and Kunchako Boban dedicates a song for Aditi Ravi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X