»   » സൂപ്പര്‍ താരമില്ലാത്ത രഞ്ജിത് ചിത്രം ലണ്ടനില്‍... നായികയായി അനു സിത്താര!

സൂപ്പര്‍ താരമില്ലാത്ത രഞ്ജിത് ചിത്രം ലണ്ടനില്‍... നായികയായി അനു സിത്താര!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇടവേള നല്‍കി യുവതാര ചിത്രമായി എത്തുകയാണ് രഞ്ജിത്. മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത്. ലണ്ടന്‍ ധ്രാന ലൊക്കേഷനാകുന്ന ചിത്രത്തില്‍  അനു സിത്താര നായികയാകും. ഇരുവരും ആദ്യമായിട്ടാണ് ഒരു രഞ്ജിത് ചിത്രത്തില്‍ വേഷമിടുന്നത്. അച്ചായന്‍സിന് ശേഷം സേതു തിരക്കഥ എഴുതുന്ന ചിത്രം കൂടെയാണിത്. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്ിത്. 

കാക്കി ദുല്‍ഖറിനും ചേരും! മാസ് ആക്ഷന്‍ ചിത്രവുമായി ദുല്‍ഖറും അന്‍വര്‍ റഷീദും...

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

പുലിമുരകനും റെക്കോര്‍ഡുകളും തുണച്ചില്ല, 'തല'യില്‍ തൊട്ട ടോമിച്ചന്‍ മുളകുപാടത്തിന് കൈ പൊള്ളി?

Ranjith Anu sithara

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍തോട്ടത്തിലെ അനു സിത്താരയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരഞ്ജിന്റെ നായികയായിട്ടാണ് അനു ചിത്രത്തിലെത്തുന്നത്. 2013ല്‍ ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസിലൂടെയാണ് നിരഞ്ജ് സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു അത്. ബോബി എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് നായകനായി അരങ്ങേറിയത്. മിയയായിരുന്നു ചിത്രത്തിലെ നായിക.

English summary
Anu Sithara to play the female lead in Ranjith’s next. Maniyanpaillai Raju's son Niranj will play the male lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam