അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

By Aswini

മലയാള സിനിമയെ അതിശയിപ്പിക്കുന്ന മേക്കോവറുകള്‍ മലയാളി പ്രേക്ഷകര്‍ കണ്ടതാണ്. രമ്യ നമ്പീശന്‍ മുതല്‍ ലെന വരെ പ്രേക്ഷകരെ ഞെട്ടിച്ചു. എന്നാല്‍ അതൊക്കെ ഫോട്ടോഷൂട്ടുകള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടിയായിരുന്നു.

അടുത്തതായി പുത്തന്‍ മേക്കോവറൊക്കെ നടത്തി എത്തുന്നത് അനുമോളാണ്. ഫോട്ടോഷൂട്ടിനോ അവസരങ്ങള്‍ക്ക് വേണ്ടിയോ അല്ല. പുതിയ ചിത്രമായ റോക്ക് സ്റ്റാറിലെ കഥാപാത്രത്തിന് വേണ്ടിയാണ് അനുവിന്റെ ലുക്ക്...

നാടന്‍ പെണ്‍കുട്ടി

അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

സെറ്റും മുണ്ടും അല്ലെങ്കില്‍ കോട്ടന്‍ സാരി, അതുമല്ലെങ്കില്‍ ചുരിദാറിലോ മാത്രമാണ് അനുമോളെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. എണ്ണമയമുള്ള, ചുരുണ്ടു കിടക്കുന്ന തലമുടി. കണ്‍മഷി പടര്‍ന്ന കണ്ണുകള്‍, നെറ്റിയില്‍ ഒരു വട്ടപ്പൊട്ട് അതാണ് അനുവിന്റെ ശാലീന സൗന്ദര്യം

കഥാപാത്രങ്ങളില്‍

അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

കഥാപാത്രങ്ങളിലേക്കെത്തുമ്പോള്‍ ഇവന്‍ മേഘരൂപന്‍ മുതല്‍ അകം, ഗോഡ്‌സ് സെയില്‍, ചായില്യം, ഞാന്‍ അങ്ങനെ ഏത് കഥാപാത്രം എടുത്തു നോക്കിയാലും കരുത്തുറ്റ വേഷങ്ങളാണ് അനു തിരഞ്ഞെടുക്കുന്നത്. കഥാപാത്രങ്ങളില്‍ മാറ്റമുണ്ടാവുമ്പോഴും അനുവിന്റെ പുറം കാഴ്ചകളില്‍ മാറ്റമുണ്ടാവാറില്ല.

ഇനി മാറും

അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

പുതിയ ചിത്രമായ റോക്‌സ്റ്റാറില്‍ അനു അടിമുടി മാറുകയാണ്. സഞ്ജന കുര്യാന്‍ എന്ന മെട്രോ സ്വഭാവമുള്ള പെണ്‍കുട്ടിയായിട്ടാണ് അനുമോള്‍ റോക്‌സ്റ്റാറില്‍ എത്തുന്നത്.

കഥാപാത്രത്തെ കുറിച്ച്

അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

മെട്രോ സ്വാഭവമുള്ള പെണ്‍കുട്ടിയാണെങ്കിലും ജീവിതത്തിലെ മോറല്‍ വാല്യൂസിന് പ്രധാന്യം നല്‍കുന്ന കഥാപാത്രമാണ് സഞ്ജന. ഫാഷന്‍ ഫോട്ടോഗ്രാഫറാണ്

ഇതാണ് സഞ്ജന

അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

ഇതാണ് ചിത്രത്തിലെ അനുവിന്റെ ഗെറ്റപ്പ്.

സിഗറ്റ് വലിക്കും ബുള്ളറ്റ് ഓടിക്കും

അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

ബുള്ളറ്റ് ഓടിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്യുന്ന പെണ്‍കുട്ടിയാണ് സഞ്ജന

സിദ്ധാര്‍ത്ഥ് നായകന്‍

അനുമോള്‍ പുത്തന്‍ മേക്കോവറില്‍, ബുള്ളറ്റ് ഓടിയ്ക്കുന്നു, സിഗരറ്റ് വലിക്കുന്നു; നോക്കൂ

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഗായകന്‍ സിദ്ധാര്‍ത്ഥ് ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X