»   » അരുണ ഷാന്‍ബാഗായി അനു മോള്‍

അരുണ ഷാന്‍ബാഗായി അനു മോള്‍

Posted By:
Subscribe to Filmibeat Malayalam

ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തിന് അഭിനയത്തിന് പ്രശംസനേടിയ നടിയ അനുമോള്‍ നായികാപ്രാധാന്യമുള്ളൊരു ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നു. 40വര്‍ഷം മുമ്പ് തൂപ്പുകാരന്റെ പീഡനത്തിന് വിധേയയായി ജീവച്ഛവമായി കഴിയുന്ന കര്‍ണാടകക്കാരിയായ അരുണ ഷാന്‍ബാഗിന്റെ ജീവിതകഥ പകര്‍ത്തുന്ന ചിത്രത്തിലാണ് അനുമോള്‍ നായികയാവുന്നത്.

മരംപെയ്യുമ്പോള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അനില്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. വിനീത്, മുകേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Anumol

കര്‍ണാടകത്തിലെ ഹല്‍ദിപൂരില്‍ നഴ്‌സായി ജോലിചെയ്തിരുന്ന അരുണയുടെ ജീവിതം 1973ലാണ് തൂപ്പുകാരന്റെ പീഡനത്തെത്തുടര്‍ന്ന് ഇരുളിലായത്. ചങ്ങലകൊണ്ട് അടിച്ചാണ് ജോലിക്കാരന്‍ ഇവരെ മൃതപ്രായയാക്കിയത്. അരുണയുടെ വിവാഹം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ ദുരന്തം സംഭവിച്ചത്. സംഭവത്തെത്തില്‍ കുറ്റക്കാരനായ സോഹന്‍ലാല്‍ ഭാര്‍ഥ വാല്‍മീകിയെ പതിനാല് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു.

വിഷയത്തിന്റെ സാമൂഹികപ്രാധാന്യം ചോര്‍ന്നുപോകാതെ അരുണയുമായു വിവാഹം തീരുമാനിച്ചിരുന്ന ഡോക്ടറുടെയും പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഘട്ടചിത്രീകരണം മംഗലാപുരത്ത് അവസാനിച്ചു. രണ്ടാം ഘട്ടം ഓഗസ്റ്റിലാണ് തുടങ്ങുന്നത്. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് അണിയറക്കാര്‍ പറയുന്നു.

English summary
Actress Anumol is going places will next be seen in Anil Thomas' Maram Peyyumbol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam