»   » മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായി അനുപം ഖേറിന്റെ രൂപമാറ്റം: ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണാം

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായി അനുപം ഖേറിന്റെ രൂപമാറ്റം: ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മികച്ച നടന്‍മാരിലൊരാളായി അറിയപ്പെടുന്ന താരമാണ് അനുപം ഖേര്‍. വിവിധ ഭാഷകളിലായി അഞ്ഞൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള അനുപം ഖേര്‍ ഹിന്ദിയിലാണ് കൂടുതല്‍ ചിത്രങ്ങളും ചെയ്തിരുന്നത്. 1971ല്‍ ടൈഗര്‍ സിക്‌സ്റ്റീന്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ അനുപം ഖേര്‍ പിന്നീട് വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലെ അവിഭാജ്യ ഘടകമായി മാറിയിരുന്നു.

കമല്‍ ചിത്രം ഹേ റാം റീമേക്ക് ചെയ്യാനൊരുങ്ങി ഷാരൂഖ്: എന്ത് കാര്യത്തിനെന്ന് സോഷ്യല്‍ മീഡിയ! കാണാം

സഹനടന്റെ റോളിലാണ് അനുപം ഖേര്‍ കൂടുതലായും അഭിനയിച്ചിട്ടുളളത്. 2005ല്‍ ജാഹ്നു ബാരുവയുടെ സംവിധാനത്തില്‍ അനുപം ഖേര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രമായിരുന്നു 'മേയിനെ ഗാന്ധി കോ നഹി മാരാ' എന്ന ചിത്രം. അനുപം ഖേര്‍ ഉദ്ധം ചൗധരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പട്ട ചിത്രങ്ങളിലൊന്നായിരുന്നു. ഉര്‍മ്മിള മണ്ഡോദ്ക്കര്‍ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് അനുപം ഖേറിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു

anupam kher

നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമേ മറ്റു ഭാഷകളിലും അഭിനയിച്ച നടന്‍ മലയാള സിനിമയിലും എത്തിയിരുന്നു. ബ്ലെസിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പ്രണയം എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍,ജയപ്രദ എന്നിവരോടൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലായിരുന്നു അനുപം ഖേര്‍ അഭിനയിച്ചിരുന്നത്. അനുപം ഖേര്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം.

the accidental prime minister

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിത്. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി അഭിനയിക്കുന്നത്. വിജയ് ഗുട്ടൈയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനുപം ഖേറിന് പുറമേ അക്ഷയ് ഖന്ന, സൂസെന്‍ ബര്‍നെറ്റ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തില്‍ എഴുത്തുകാരന്‍ സഞ്ജയ് ബാറുവായി അക്ഷയ് ഖന്നയെത്തുമ്പോള്‍ സോണിയ ഗാന്ധിയായി സൂസെന്‍ ബര്‍നെറ്റ് എത്തുന്നു. നേരത്തെ ഈ സിനിമയുടെ പേരില്‍ തന്നെ സഞ്ജയ് ബാറു എന്ന എഴുത്തുകാരന്‍ മന്‍മോഹന്‍സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി പുസ്തകം രചിച്ചിരുന്നു.

the accidental prime minister

ഈ പുസ്തകത്തെ ആധാരമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ചിത്രത്തില്‍ മന്‍മോഹന്‍സിംഗായുളള അനുപംഖേറിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന തരത്തിലുളള അതിശയിപ്പിക്കുന്ന മേയ്ക്ക് ഓവറാണ് അനുപം ഖേര്‍ നടത്തിയിരിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് ചിത്രം പുറത്തിറങ്ങുക.

Anupam Kher First Look as Dr Manmohan Singh in The Accidental Prime Minister.

A post shared by Viral Bhayani (@viralbhayani) on Apr 4, 2018 at 10:01pm PDT

ആവേശമായി മമ്മൂട്ടി ചിത്രം പരോളിലെ പുതിയ ഗാനം: വീഡിയോ കാണാം

വീട്ടിലേക്ക് വേണ്ട ഫര്‍ണിച്ചര്‍.. ഭര്‍ത്താവിനെ ഞെട്ടിച്ച് ഐമ, ഡബ്‌സ്മാഷ് വീഡിയോ വൈറല്‍!!

English summary
anupam kher's the accidental prime minister movie first look

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X