»   » വെറുതെയൊന്നുമല്ല വീടിന് ആ പേരിട്ടത്, പേരിന് പിന്നിലെ കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരന്‍ !!

വെറുതെയൊന്നുമല്ല വീടിന് ആ പേരിട്ടത്, പേരിന് പിന്നിലെ കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ സിനിമയിലേക്ക് എത്തിയത്. പ്രേമത്തിന്റെ ആദ്യ പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്ന മേരിയെ ചിത്രം കണ്ടവരാരും മറന്നു കാണാനിടയില്ല. പ്രേമത്തിന് ശേഷം മികച്ച അവസരങ്ങളൊന്നും താരത്തിനെ തേടിയെത്തിയില്ല.

അനുജത്തിക്ക് വേണ്ടി അവസരം ചോദിക്കുന്നു, ആരോപണത്തിന് ചുട്ട മറുപടിയുമായി നിക്കി ഗില്‍റാനി

പ്രേമമെന്ന് പേരിട്ടതിനെക്കുറിച്ച്

പഴയ വീട് പുതുക്കിപ്പണിതപ്പോഴാണ് വീടിന് പേരിടണമെന്ന ആലോചിച്ചത്. തന്റെ ജീവിതം തന്നെ മാറ്റി മറിച്ച പ്രേമത്തെക്കാള്‍ മികച്ച മറ്റൊരു പേര് വീടിന് കിട്ടില്ലെന്ന് തോന്നി. അങ്ങനെയാണ് ആ പേര് സ്വീകരിച്ചത്.

അടുത്ത ബന്ധുക്കളോടൊപ്പം പാലു കാച്ചല്‍

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തായിരുന്നു വീടിന്റെ പാലു കാച്ചല്‍ ചടങ്ങ് നടത്തിയത്. അനുപമയുടെ ആഗ്രഹ പ്രകാരമാണ് വീടിന് ഡിസൈന്‍ തീരുമാനിച്ചത്.

അന്യഭാഷയില്‍ തിരക്കേറുന്നു

ശതമാനം ഭവതി സൂപ്പര്‍ ഹിറ്റായതോടെ താരമൂല്യം വര്‍ധിച്ച് അനുപമയ്ക്ക് അന്യഭാഷയില്‍ തിരക്ക് വര്‍ധിച്ചു. താരത്തിന്റെ സ്വീകാര്യതയും വര്‍ധിച്ചു. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

ഫ്‌ളാറ്റില്‍ താമസിക്കാന്‍ ഇഷ്ടമില്ല

ഫ്‌ളാറ്റിലുള്ള താമസത്തോട് പൊതുവേ തനിക്ക് താല്‍പര്യമില്ലെന്നും പെട്ടെന്ന് മടുക്കുമെന്നും താരം പറയുന്നു. ഹോട്ടല്‍ മുറികളില്‍ താമസിക്കുമ്പോള്‍ തന്നെ ശ്വാസം മുട്ടുമെന്നും താരം പറയുന്നു.

പുതുക്കിപ്പണിത വീടിന് പ്രേമമെന്ന് പേരിട്ടതിനെക്കുറിച്ച് താരം തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. കരിയറിനെ തന്നെ മാറ്റി മറിച്ച ചിത്രമായ പ്രേമം എന്നല്ലാതെ വീടിനു നല്‍കാന്‍ മറ്റൊരു പേരുമില്ലെന്ന് താരം പറയുന്നു.
English summary
Anupama Parameswaran about her home name.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam