»   » പ്രേമത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ അനുപമ പരമേശ്വരന്‍ ചെയ്തത് എന്താണെന്നറിയാമോ?

പ്രേമത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ അനുപമ പരമേശ്വരന്‍ ചെയ്തത് എന്താണെന്നറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

പ്രേമത്തിലെ മേരി എന്ന കഥപാത്രത്തിലുടെ മലയാള സിനിമക്ക് കിട്ടിയത് മികച്ചൊരു നടിയെയായിരുന്നു. ചുരുണ്ടമുടിക്കാരി കേരളത്തിലുണ്ടാക്കിയ തരംഗം വളരെ വലുതായിരുന്നു.

മമ്മുട്ടിയെ അവഹേളിക്കാന്‍ നില്‍ക്കുന്നവരുടെ അവസ്ഥ ഇങ്ങനെയോ ? സംവിധായകന്‍ ഫേസ്ബുക്ക് ഒഴിവാക്കി!!!

അനുപമയെ സിനിമ ലോകത്തെക്ക് എത്തിച്ച പ്രേമം എന്ന സിനിമയോടുള്ള കടപ്പാട് വലുതായണെന്ന് തെളിയിച്ചിരിക്കുകയാണ് അനുപമ ഇപ്പോള്‍.

താരപുത്രി മികച്ച നടിയാവുമെന്ന് പ്രമുഖനടി! മറുപടിയുമായി ഷാരുഖ് ഖാന്‍!!!

പ്രേമത്തിനോടുള്ള കടപ്പാട്

അനുപമയുടെ വീടിന് പ്രേമം എന്ന് പേര്് നല്‍കി കൊണ്ടാണ് നടി ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. ഫേസ്ബുക്കിലുടെയാണ് പ്രേമം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി രംഗത്തെത്തിയത്.

പ്രേമം റിലീസായിട്ട് ഇന്ന് രണ്ട് വര്‍ഷം

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ സിനിമയാണ് പ്രേ്മം. 2015 മേയ് 29 നായിരുന്നു സിനിമ തിയറ്ററുകളില്‍ എത്തിയിരുന്നത്.

ഓര്‍മ്മ പങ്കുവെച്ച് അനുപമ

രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസമാണ് തന്റെ ജീവിതത്തില്‍ ആ അത്ഭുതം നടന്നത്. അതിനാല്‍ ഇപ്പോള്‍ എന്റെ വീടിന് പ്രേമം എന്ന പേര് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതിലും മികച്ച പേരൊന്നും തനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അനുപമ പറയുന്നു.

അല്‍ഫോണ്‍സ് പുത്രനോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല

എന്റെ പ്രിയപ്പെട്ട സംവിധായകനായ അല്‍ഫോണ്‍സ് പുത്രനോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ലെന്നാണ് അനുപമ പറയുന്നത്. അദ്ദേഹമാണ് എനിക്ക് സിനിമയിലേക്ക് പ്രവേശനം ഒരുക്കിയതെന്നും ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍ അല്‍ഫോണ്‍സ് പുത്രനാണെന്നും അനുപമ പറയുന്നു.

നിവിന്‍ പോളിയുടെ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുന്നു

നിവിന്‍ പോളിയോടും അനുപമ നന്ദി പറഞ്ഞിരിക്കുകയാണ്. മാത്രമല്ല കുഞ്ഞുവാവയെ കാണാന്‍ കാത്തിരിക്കുകയാണെന്നും സിനിമയിലെ നടിമാരായിരുന്ന സായ്പല്ലവിക്കും മഡോണ സെബാസ്റ്റിയനോടും അനുപമ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

English summary
Anupama Parameswaran gets nostalgic about Premam, attributes the name to her new house

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam