»   » Anupama:അവസരങ്ങൾ തേടിയെത്തിയിരുന്നു! മലയാളത്തിലേയ്ക്ക് വരാത്തതിന്റെ കാരണം ഇത്- അനുപമ പരമേശ്വരൻ

Anupama:അവസരങ്ങൾ തേടിയെത്തിയിരുന്നു! മലയാളത്തിലേയ്ക്ക് വരാത്തതിന്റെ കാരണം ഇത്- അനുപമ പരമേശ്വരൻ

Written By:
Subscribe to Filmibeat Malayalam
മലയാള സിനിമയിലേക്ക് വരാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അനുപമ

വർഷങ്ങൾ എത്ര പിന്നിട്ടാലും അൽഫോൺസ് പുത്രന്റെ പ്രേമത്തിലെ ചുരുണ്ട മുടിക്കാരിയായ മേരിയെ പ്രേക്ഷകർ അത്ര വേഗം മറക്കില്ല. പ്രേമം എന്ന ഒറ്റ ചിത്രം അനുപമയുടെ ജീവിതം തന്നെ മാറ്റി മറിച്ചുവെന്ന് പറയാം. പ്രേമനത്തിനു പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. അതിൽ കൂടുതലും അന്യഭാഷ ചിത്രങ്ങൾ. മലയാളത്തിലൂടൊയാണ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ താരമാണ് അനുപമ.

Dileep: ഞാനോ കാറ്റോ ഇരുളുനീന്തി വന്നു... കമ്മാരസംഭവത്തിലെ ആദ്യം ഗാനം! പാട്ട് കാണാം

കുറഞ്ഞ സമയത്തിനുള്ളിൽ തമിഴിലേയും തെലുങ്കിലേയും മുൻനിര താരങ്ങളോടൊപ്പം അഭിനയിക്കാൻ ഈ താര സുന്ദരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. താരം എന്തു കൊണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്നില്ല എന്ന് മലയാളി പ്രേക്ഷകർ ചോദിക്കുന്ന ഒരു ചോദ്യമാണ്. അതിനുള്ള മറുപടി താരം തന്നെ വെളിപ്പെടുത്തുകയാണ്. ഫസ്റ്റ് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

Dileep: മഞ്ജുവിനും ദിലീപിനും വിഷു ദിനം നിർണ്ണായകം! സെപ്റ്റംബർ 28നു ‌ശേഷം വീണ്ടും നേർക്കുനേർ

സമയമില്ല

തെലുങ്കിൽ വളരെ തിരക്കുളള നടിയാണ് അനുപമ. ഇതു തന്നെയാണ് മലയാള ചിത്രങ്ങൾ ചെയ്യാതിരിക്കുന്നതിന്റെ കാരണം. '' തെലുങ്ക് സിനിമയിൽ നിന്ന് തനിയ്ക്ക് ഒരു ഇടവേള ലഭിക്കുന്നില്ല. മലയാളത്തിൽ നിന്ന് നല്ല പ്രോജക്ട് വരുമ്പോൾ താൻ തെലുങ്ക് സിനിമയുടെ തിരക്കിലാകും. അത് ഉപേക്ഷിക്കുകയും ചെയ്യും. തെലുങ്ക് സിനിമ ലോകം എനിയ്ക്ക് വേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. എന്റെ ഡേറ്റിനു വേണ്ടി സിനിമയുടെ തീയതികൾ നീട്ടി വയ്ക്കുന്നുണ്ട്. അത് കണ്ടില്ലയെന്ന് നടിക്കാൻ പറ്റില്ല. ഇപ്പോൾ ഒരു മാസം രണ്ടു സിനിമകൾക്ക് വേണ്ടിയാണ് സമയം മാറ്റി വയ്ക്കുന്നത്. ആദ്യ പതിനഞ്ച് ദിവസം എ കരുണാകരന്റെ ചിത്രവും ബാക്കി ത്രിനാഥ് റാവുവിന്റെ ചിത്രത്തിലുമാണ് അഭിനയിക്കുന്നത്.

സെലക്ടീവ് ചിത്രങ്ങൾ

സിനിമ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ താൻ വളരെ സെലക്ടീവാണെന്നും താരം പറഞ്ഞു. കഴിഞ്ഞ വർഷം താൻ ഒരു ചിത്രം മാത്രമാണ് ചെയ്തത്. സിനിമ ചെയ്യണം എന്ന് കരുതി എന്തു ചെയ്യാൻ താനിയ്ക്ക് താൽപ്പര്യമില്ല. മികച്ച തിരക്കഥയുള്ള നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നത്. അത്തരത്തിലുളള ചിത്രം താൻ ചെയ്യുമെന്നും . അതിനു നേരെ മുഖം തിരിക്കില്ലെന്നും അനുപമ പറഞ്ഞു. നല്ല കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തുന്നതെങ്കിൽ ഉറപ്പായും ചെയ്യുമെന്നും താരം താരം കൂട്ടിച്ചേർത്തു

രണ്ടു സിനിമകൾ

നിവിൻ പോളി ചിത്രം പ്രേമം, ദുൽഖർ സൽമാൻ ചിത്രം ജോമോന്റെ സുവിശേഷം എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ മാത്രമാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. രണ്ടു ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. പ്രേമം പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ജോർജിന്റെ ആദ്യ കാമുകി മേരിയെ ഇന്നും പ്രേക്ഷകർ ഓർത്തു വയ്ക്കുന്നുണ്ട്. ചുരുണ്ട തലനുടി മുന്നിലോട്ട് ഇട്ട് വരുന്ന അനുപമയെ ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്.

സിനിമയിറങ്ങും മുൻപ് മേരി ഹിറ്റ്

അൽഫോൺസ് പുത്രന്റെ പ്രേമം സിനിമ പുറത്തിറങ്ങും മുൻപ് തന്നെ അനുപമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി കഴിഞ്ഞിരുന്നു. ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം യൂട്യൂബിൽ സൂപ്പർ ഹിറ്റായിരുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും ഈ ഗാനം ഇപ്പോഴും ഹിറ്റ് ലിസ്റ്റിൽ തന്നെയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. താരത്തിന് തെന്നിന്ത്യൻ സിനിമ ലോകം നൽകുന്ന പിന്തുണ വളരെ വലുതാണ്.

English summary
Anupama Parameswaran on why she signs less Malayalam films: 'Telugu cinema has been too kind to me'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X