For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയെ അധിഷേപിച്ചു! രണ്ട് ദിവസം ചിരിക്കാനുള്ള വകയുണ്ടായിരുന്നു, സൈബർ ആക്രണത്തെ കുറിച്ച് നടി

  |

  പേരുകളുടെ സാമ്യത താരങ്ങൾക്ക് ചിലപ്പോൾ എട്ടിന്റെ പണി കൊടുക്കാറുണ്ട്. ഇത്തരത്തിൽ പേര് പണി കൊടുത്ത താരമാണ് സിനിമ താരം അനുപമ പരമേശ്വർ. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂർ ജില്ല കളക്ടറായിരുന്നു ടിവി അനുപമ നോട്ടീസ് അയച്ച സംഭവത്തിൽ ചീത്തവിളിയും ട്രോളും കേൾക്കേണ്ടി വന്നത് നടി അനുപമയായിരുന്നു.

  അനുപമയ്ക്ക് മാത്രമല്ല നിർമ്മാതാവ് ടോമിച്ചൻ മുളക് പാടത്തിനും ഇത്തരത്തിലുള്ള സമാനമായ സംഭവം അടുത്ത ഇടെ നേരിടേണ്ടി വന്നിരുന്നു. മുൻ കോൺഗ്രസ് ടോം വടക്കന്‍ ബി ജെ പിയില്‍ ചേര്‍ന്ന അവസരത്തിലായിരുന്നു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് നേരെ സൈബർ ആക്രമണമുണ്ടായത്. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് അനുപമ . മാതൃഭൂമി സ്റ്റാർ ആന്റ് സൈറ്റലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

  മരണം കൊണ്ട് പോകും മുൻപ് ഗിരീഷ് പുത്തഞ്ചേരി രചിച്ച ആ വരികൾ! ഫൈനൽസിലെ കാത്തിരുന്ന ഗാനം

  രണ്ടു ദിവസം ചിരിക്കാനുളള വക

  രണ്ടു ദിവസം ചിരിക്കാനുളള വക

  തന്റെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന മനേജ് പറഞ്ഞിട്ടാണ് ഇക്കാര്യം അറിഞ്ഞത്. തൃശ്ശൂർ ജില്ല കളക്ടറുടെ പേരിന്റെ സാമ്യതയാണ് കമന്റ് വരാനുള്ള കാരണം . ആദ്യം ചിരിയാണ് വന്നത്. അനിയൻ കമന്റ് വായിച്ചു തന്നപ്പോൾ ചിരിയാണ് വന്നത്.രണ്ടു ദിവസം കമന്റ് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു. കൂടാതെ കളക്ടർ ആണെന്ന് തെറ്റിധരിച്ച് എനിയ്ക്ക് അഭിനന്ദനം അറിയിച്ചവരുമുണ്ട്.

   ബോധപൂർവ്വമുള്ള കമന്റ്

  ബോധപൂർവ്വമുള്ള കമന്റ്

  ആദ്യം അബദ്ധം പറ്റിയതാണെന്നും എന്നാൽ പിന്നീട് വന്ന കമന്റുകൾ ബോധപൂർവ്വമായിരുന്നു. പാർട്ടിക്കാരെ കളിയാക്കാനും മറ്റും ചിലർ ഇതു ഉപയോഗിച്ചിരുന്നു. ആ വന്ന കമന്റുകൾ ശ്രദ്ധിച്ചപ്പോൾ മനസ്സിലായ കാര്യമാണ്. എന്നാൽ പ്രത്യക്ഷമായി താനുമായി ബന്ധമില്ലാത്തതിനാൽ അന്ന് പ്രതികരിക്കാൻ പോയില്ല.'സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഐഎഎസ് പദവിയിലിരിക്കില്ലെന്നു വരെയുള്ള ഭീഷണി കമന്റുകൾ അന്ന് നടിയുടെ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു

  അഭിനന്ദങ്ങൾ

  അഭിനന്ദങ്ങൾ

  കൂടാതെ ടിവി അനുപമ തൃശ്ശൂർ ജില്ല കളക്ടറായി ചുമതലയേറ്റപ്പോൾ അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചിരുന്നു. ആളുമാറി ചിലർ പോസ്റ്റ് ഇട്ടതിന് താൻ ദേഷ്യപ്പെടാനോ ഇതിനെ കാര്യമായി എടുക്കാനോ പോയില്ല. ഈ വിഷയത്തിൽ തനിയ്ക്ക് പരിഭവമോ പരാതിയോയില്ലെന്നും അനുപമ അഭിമുഖത്തിൽ പറഞ്ഞു.

  പ്രണയിക്കുന്നില്ലെങ്കിൽ എന്റെ പേരെന്തിന് കയ്യില്‍ പച്ചകുത്തി, നൃത്ത സംവിധായകനെതിരെ നടി

   മേരിയിൽ നിന്ന് തെലുങ്കിലേയ്ക്ക്

  മേരിയിൽ നിന്ന് തെലുങ്കിലേയ്ക്ക്

  അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ മേരിയായ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. പ്രേമം സൂപ്പർ ഹിറ്റായതിനോടൊപ്പം മേരിയും പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. താരത്തെ തെന്നിന്ത്യൻ സിനിമ ലോകം ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. തെലുങ്കിൽ സജീവമായ അനുപമ ഇപ്പോൾ അമല പോൾ വിശാൽ വിഷ്ണു പ്രധാന കഥാപാത്രമായി എത്തിയ രക്ഷസന്റെ തെലുങ്ക് പതിപ്പിൽ അഭിനയിക്കുകയാണ്. അമല കൈകാര്യം ചെയ്ത അധ്യാപികയുടെ റോളിലാണ് അനുപമ എത്തുന്നത്.

  അന്ന് ആ കോളേജിൽ ഇന്റർവ്യൂ എടുക്കാൻ പോയി! ഇന്ന് അതിഥി..11 വർഷം പിന്നോട്ട് തിരിഞ്ഞ് ആസിഫ് അലി

  English summary
  Anupama Parameswaran says about Cyber attack aganist tv Anupama Controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X