»   » ഷോള്‍ഡര്‍ ലെസ്സ് ഗൗണില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍, ഫോട്ടോ വൈറലാവുന്നു !!

ഷോള്‍ഡര്‍ ലെസ്സ് ഗൗണില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍, ഫോട്ടോ വൈറലാവുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ആദ്യ പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്ന മേരിയെ ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അനുപമയും അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു.

Anupama Parameswaran

ആ, കോടി, സന്താനം ഭവതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അനുപമയെ തെന്നിന്ത്യന്‍ സിനിമ ഏറ്റെടുത്തു. മലയാള സിനിമ പലപ്പോഴും വേണ്ടത്ര പരിഗണിക്കാതെ പോവുന്ന താരങ്ങള്‍ അന്യഭാഷാ സിനിമകളില്‍ ചേക്കേറുന്ന പതിവു സംഭവമാണ് അനുപമയുടെ കാര്യത്തിലും സംഭവിച്ചത്. തമിഴിലും തെലുങ്കിലും ശ്രദ്ധ പതിപ്പിച്ച അനുപമ റെഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

Anupama

വെങ്കി മല്ലോജലയാണ് ഫോട്ടോഗ്രാഫര്‍. നിമിഷങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗൗണിലും ഹാഫ് കട്ട് ഫ്രോക്കിലും ഷോള്‍ഡര്‍ ലെസ്സ് ഗൗണിലുമൊക്കെയായി അതീവ സുന്ദരിയായാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളാണ് അനുപമ ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. തെലുങ്ക് സിനിമയിലെ തിരക്കുള്ള താരമായി മാറിയ അനുപമ ഇടയ്ക്ക് ധനുഷിനൊപ്പം നായികയായി തമിഴകത്ത് എത്തിയിരുന്നു.

English summary
Anupama Parameswaran's latest photoshoot getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam