»   » ബ്രേക്കപ്പായാല്‍ കട്ടന്‍ചായയെക്കാള്‍ നല്ലത് റം ആണ്; കാണൂ...

ബ്രേക്കപ്പായാല്‍ കട്ടന്‍ചായയെക്കാള്‍ നല്ലത് റം ആണ്; കാണൂ...

Written By:
Subscribe to Filmibeat Malayalam

ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ചെത്തുന്നു അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അച്ഛന്റെയും മകന്റെയും വ്യത്യസ്ത കാലഘട്ടത്തിലെ അനുരാഗമാണോ ചിത്രത്തില്‍ പറയുന്നത് എന്ന സൂചന നല്‍കിക്കൊണ്ടാണ് ഒരുമിനിട്ട് 52 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക


നവാഗതനായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അച്ഛനും മകനുമായിട്ടാണ് ആസിഫും ബിജു മേനോനും എത്തുന്നത്. ആശ ശരത്താണ് ആസിഫിന്റെ അമ്മ വേഷം ചെയ്യുന്നത്. രസകരമായ ഡയോഗുകള്‍ക്കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍.


 anuraga-karikkin-vellam

സൗബിനും ശ്രീനാഥ് ഭാസിയും സ്റ്റാന്‍ഡേര്‍ഡുള്ള കോമഡിയുമായി എത്തുന്നു. ഇവരെ കൂടാതെ സുധീര്‍ കരമന, മണിയന്‍പിള്ള രാജു, എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.


ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സംഘവുമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജിന്‍ഷി കാലിന്റെയാണ്. ഇപ്പോള്‍ ട്രെയിലര്‍ കാണാം...


English summary
Anuraga Karikkin Vellam is an upcoming Malayalam film directed by debutant Khalid Rahman. The film features Asif Ali in the lead role along with Biju Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam