»   » സംഘട്ടനചിത്രീകരണത്തിനിടെ അനുഷ്‌കയ്ക്ക് പരുക്ക്

സംഘട്ടനചിത്രീകരണത്തിനിടെ അനുഷ്‌കയ്ക്ക് പരുക്ക്

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നായിക അനുഷ്‌ക ഷെട്ടിയ്ക്ക് ഷൂട്ടിങ്ങിനിടെ പരുക്കേറ്റു. തെലുങ്ക് ചിത്രമായ റാണി രുദ്രമ്മ ദേവിയെന്ന ചിത്രത്തിനായുള്ള സംഘട്ടന ചിത്രീകരണത്തിനിടെയാണ് അനുഷ്‌കയ്ക്ക് പരുക്കേറ്റത്.

നടന്‍ മഹേഷ് ബാബുവുമായുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സംഘട്ടനത്തിന്റെ ഒരു ഘട്ടത്തില്‍ മഹേഷ് അനുഷ്‌കയ്ക്ക് നേരെ ഒരു വാള്‍ എറിയേണ്ടതുണ്ട്, ഈ സമയത്ത് കൃത്യമായി അനുഷ്‌ക ഒഴിഞ്ഞുമാറുകയും വേണം. എന്നാല്‍ ടൈമിങ് തെറ്റിയ അനുഷ്‌കയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയാതാവുകയും വാള്‍ ശരീരത്തില്‍ കൊള്ളുകയുമായിരുന്നു.

അനുഷ്‌കയ്ക്ക് സാരമായ പരുക്കുകളൊന്നുമില്ലെന്നും സംഭവം നടന്ന ഉടനെ വൈദ്യസഹായം തേടിയിട്ടുണ്ടെന്നുമാണ് സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ചരിത്രനായികയായ റാണി രുദ്രമ്മ ദേവിയുടെ കഥപറയുന്ന ചിത്രത്തില്‍ അനുഷ്‌കയാണ് രുദ്രമ്മയായി വേഷമിടുന്നത്. മഹേഷ് ബാബു അതിഥി താരമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ഇവരെക്കൂടാതെ റാണ ദഗ്ഗുപതി, കൃഷ്ണം രാജു, ബാബ സെഹ്ഗല്‍, നതാലിയ കൗര്‍, അദിതി ചെംഗപ്പ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
While shooting an important fight sequence actress Anushka Shetty was hurt in an accident
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam