»   » അനുഷ്‌ക ഉണ്ണി മുകുന്ദനെ പഠിപ്പിച്ച പാഠം; മസില്‍ മാത്രമല്ല കാര്യമെന്ന് മസ്സിലളിയന് മനസ്സിലായോ?

അനുഷ്‌ക ഉണ്ണി മുകുന്ദനെ പഠിപ്പിച്ച പാഠം; മസില്‍ മാത്രമല്ല കാര്യമെന്ന് മസ്സിലളിയന് മനസ്സിലായോ?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മസിലളിയന്‍ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ വിലസുകയാണ്. ജനത ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തിയ ഉണ്ണി മുകുന്ദന്‍ ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഭാഗ്മതി. ബാഹുബലി നായിക അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ ഉണ്ണിയുടെ നായികയായെത്തുന്നത്.

ഉണ്ണിയെ കുറിച്ച് അനുഷ്‌ക തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ വാക്കുകള്‍ മലയാളികള്‍ക്കിടയില്‍ പെട്ടന്ന് തരംഗമായിരുന്നു. ഇപ്പോഴിതാ തന്റെ നായികയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അനുഷ്‌കയില്‍ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ചും ഉണ്ണി പറയുന്നു.

ഒറ്റവാക്കില്‍

അനുഷ്‌കയെ കുറിച്ച് ചോദിച്ചപ്പോഴേക്കും ഉണ്ണി മുകുന്ദന്‍ വാചലനായി. അനുഷ്‌കയെ കുറിച്ച് ഒറ്റവാക്കില്‍ ഹമ്പിള്‍, സിംപിള്‍, പവര്‍ഫുള്‍ ആന്റ് ബ്യൂട്ടിഫുള്‍ എന്നൊക്കെ പറയാം എന്നാണ് ഉണ്ണി പറയുന്നത്. ഏത് പ്രതികൂല സാഹചര്യത്തെയും ചിരിച്ചുകൊണ്ട് നേരിടാന്‍ അനുഷ്‌കയ്ക്ക് അറിയാമത്രെ

ഞാന്‍ പഠിച്ചത്

പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിനയം കൈവിടാതെ ഇരിക്കേണ്ടത് എങ്ങിനെയാണെന്ന് താന്‍ അനുഷ്‌കയില്‍ നിന്ന് പഠിച്ചു എന്ന് ഉണ്ണി പറയുന്നു. സൗന്ദര്യം കൊണ്ട് മാത്രമല്ല, പെരുമാറ്റം കൊണ്ടും ആഢ്യത്വമുള്ള വനിതയാണ് അനുഷ്‌ക- ഉണ്ണി പറഞ്ഞു.

ഞാനൊരു പുതുമുഖം

തെലുങ്ക് സിനിമയില്‍ ഞാനൊരു പുതുമുഖമാണ്. അവരാകട്ടെ അവിടത്തെ സൂപ്പര്‍താരവും. അതിന്റേതായ യാതൊരു ഭാവവും കാണിക്കാതെ മാന്യമായ രീതിയിലാണ് തന്നോട് അനുഷ്‌ക പെരുമാറിയത് എന്നും മലയാളത്തിന്റെ മസില്‍ അളിയന്‍ പറഞ്ഞു.

ഭാഗ്മതിയില്‍ ഉണ്ണി

എല്ലാ അര്‍ത്ഥത്തിലും തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഭാഗ്മതി എന്ന ചിത്രത്തില്‍. ശക്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സൂപ്പര്‍ ഹീറോ ആണ് ശക്തി. ഇതുപോലൊരു തുടക്കം തെലുങ്കില്‍ ലഭിച്ചതില്‍ സന്തോഷമുണ്ട് എന്ന് നടന്‍ പറയുന്നു.

ഉണ്ണിയെ തെലുങ്കര്‍ക്ക് പരിചയം

ഉണ്ണി മുകുന്ദനും ടൊവിനോ തോമസും അഭിനയിച്ച സ്‌റ്റൈല്‍ എന്ന ചിത്രം മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്തതോടെയാണ് അവിടെ ഉണ്ണിയ്ക്ക് ആരാധകരുണ്ടായി. സ്‌റ്റൈലിലൂടെയാണ് ജനത ഗാരേജിലും ഇപ്പോള്‍ ഭാഗ്മതിയിലും നടനെ തേടി അവസരങ്ങള്‍ വന്നത്.

ഭാഗ്മതി എന്ന ചിത്രം

ജി അശോകാണ് തെലുങ്കിലും തമിഴിലുമായി ഭാഗ്മതി എന്ന ചിത്രമൊരുക്കുന്നത്. മലയാളത്തില്‍ ഡബ്ബിങ് വേര്‍ഷനും റിലീസ് ചെയ്യും. ഉണ്ണി മുകുന്ദനെ കൂടാതെ മലയാളത്തില്‍ നിന്ന് ജയറാമും ആശ ശരത്തും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിസ്‌റ്റോറിക്കല്‍ ത്രില്ലറാണ് ചിത്രം.

English summary
Anushka is humble, simple, powerful and beautiful says Unni Mukundan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam