»   » അനുഷ്ക-പ്രഭാസ് വിവാഹം എന്ന്! അനുഷ്ക തന്നെ തന്നെ വെളിപ്പെടുത്തി... പറഞ്ഞതിങ്ങനെ

അനുഷ്ക-പ്രഭാസ് വിവാഹം എന്ന്! അനുഷ്ക തന്നെ തന്നെ വെളിപ്പെടുത്തി... പറഞ്ഞതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര ജോഡികളാണ് അനുഷ്ക ഷെട്ടിയും പ്രഭാസും. താരങ്ങൾ ഒരുമിച്ച് സിനിമയിയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ പോലും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികൾ ആരാണെന്ന് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് അനുഷ്ക പ്രഭാസ് ആയിരിക്കും. സിനിമയിലെപ്പോലെ നായകനും നായികയും ഒന്നാകാണമെന്നാണ് ആരാധകരുടെ ആഗ്രഹം. അതിനുള്ള നെട്ടോട്ടത്തിലാണ് പ്രേക്ഷകർ.

anukshka

മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നടിമാര്‍, ഫഹദ് നടൻ! മൂവിസ്ട്രീറ്റ് അവാര്‍ഡുകൾ ഇവർക്ക്!

പ്രഭാസ് അനുഷ്ക ജോഡികൾ ഗോസിപ്പ് കോളങ്ങിലെ സ്ഥിര സാനിധ്യമാണ്. എന്നാൽ ഇതിനെതിരെ താരങ്ങൾ പല തവണ രംഗത്തെത്തിയിരുന്നെങ്കിലും പ്രേക്ഷകർ വിടുന്ന ലക്ഷണമില്ല. അനുഷ്ക തന്നെ നേരിട്ട് പ്രഭാസുമായുള്ള ബന്ധം തുറന്നു പറയുകയാണ്. മലയാളത്തിലെ ഒരു പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി, വരൻ ആരാണെന്ന് അറിയാമോ! ചിത്രം കാണാം..

ദയവായി കല്യാണം കഴിക്കൂ..

ചോദ്യത്തിനുപരി ഒരു അപേക്ഷയായിരുന്നു അവതാരകയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ദയവായി പ്രഭാസിനെ വിവാഹം കഴിക്കു എന്നായിരുന്നു ചോദ്യം. ഇതിനു കൃത്യമായ ഉത്തരവും നടി നൽകിയിട്ടുണ്ട്.

താരത്തെ ഞെട്ടിച്ചു

അവതാരകയുടെ ചോദ്യം താരത്തെ അമ്പരപ്പിച്ചിരുന്നു. എന്നാലും ചോദ്യത്തിന് കൃത്യമായ മറുപടി അനുഷ്ക നൽകുകയും ചെയ്തു. നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്ന് പറഞ്ഞാണ് അനുഷ്‌ക തുടങ്ങിയത്

സിനിമയും ജീവിതവും വേറെ

സിനിമയും ജീവിതവും രണ്ടും രണ്ടാണ്. ഏതൊരു സ്ത്രീയും ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും, അതുപോലെ പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു ഭാര്യയെ ആഗ്രഹിക്കും. പക്ഷെ അതു രണ്ടും സിനിമയിലെ കഥാപാത്രങ്ങളാണ്. ആ കെമിസ്ട്രി നമുക്ക് സിനിമയ്ക്ക് തന്നെ വിട്ടുകൊടുക്കാം' അനുഷ്‌ക പറഞ്ഞു.

ഭാഗമതി ചിത്രം

താരങ്ങളെപ്പറ്റിയുള്ള ഗോസിപ്പുകഥകൾ വീണ്ടും ഉടലെടുത്തത് ബാഗമതിയുടെ സെറ്റിൽ നിന്നാണ്. ബാഗമതിയുടെ ഷൂട്ടിംഗ് സെറ്റില്‍ മുഖം മറച്ച് പ്രഭാസ് എത്തിയതാണ് ചര്‍ച്ച വീണ്ടും ചൂടുപിടിക്കാന്‍ കാരണം. അനുഷ്‌കയെ കാണാനാണ് പ്രഭാസ് എത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാൽ അങ്ങനെയല്ല പകരം അടുത്ത സിനിമയ്ക്കുള്ള പ്രഭാസിന്റെ ലുക്ക് പുറത്ത് പോകാതിരിക്കാനാണ് മുഖം മറച്ചതെന്നാണ്ഒരു കൂട്ടരുടെ വാദം. എന്നാൽ ഇതൊന്നും താരങ്ങൾ സമ്മതിച്ചിട്ടില്ലെന്നാണ് ഏറെ രസകരം.

വീഡിയോ

വീഡിയോ

English summary
anushka prabas weadding

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam