»   » അനുഷ്‌ക ശര്‍മ്മയുടെ രക്ഷകന്‍ വീരാട് കോലി ആയിരുന്നില്ല, വെളിപ്പെടുത്തലുമായി മറ്റൊരാള്‍!ആരാണ് അദ്ദേഹം?

അനുഷ്‌ക ശര്‍മ്മയുടെ രക്ഷകന്‍ വീരാട് കോലി ആയിരുന്നില്ല, വെളിപ്പെടുത്തലുമായി മറ്റൊരാള്‍!ആരാണ് അദ്ദേഹം?

Posted By:
Subscribe to Filmibeat Malayalam

ചിലര്‍ പ്രതീക്ഷിക്കാത്ത സമയത്താണ് സിനിമയിലെക്കെത്തുന്നത്. പിന്നെ അവരു പോലും അറിയാതെ ഒരു വളര്‍ച്ചയാണ്. അത്തരത്തില്‍ ബോളിവുഡിന്റെ താരസുന്ദരി അനുഷ്‌ക ശര്‍മ്മയും ഉണ്ട്.

കഴിഞ്ഞ ദിവസം അവിചാരിതമായി വിമാനത്താവളത്തില്‍ നിന്നും നടി ഒരാളെ കണ്ടുമുട്ടി. അനുഷ്‌കയുടെ ജീവിതത്തിലെ വിജയത്തിന്റെ വീഥിയൊരുക്കിയ രക്ഷകനായിരുന്നു അദ്ദേഹം.

അനുഷകയുടെ ജീവിതം മാറ്റി മറിച്ച കണ്ടുമുട്ടല്‍

ഇന്ന് നടിയായും നിര്‍മ്മാതാവായും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന അനുഷ്‌ക ശര്‍മ്മ ഏഴു വര്‍ഷം മുമ്പ് ആരും അറിയപ്പെടാതിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ ബംഗ്ലരൂവിലെ ഒരു ഷോപ്പിങ് മാളില്‍ നിന്നും പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് ആണ് അനുഷകയെ കണ്ടെത്തി ഇന്ന് കാണുന്ന ഉയരങ്ങളിലേക്കെത്തിക്കുകയായിരുന്നു.

വീണ്ടുമൊരു കണ്ടുമുട്ടല്‍

വീണ്ടും അവിചാരിതമായി തന്നെ അനുഷ്‌കയും വെന്‍ഡല്‍ റോഡ്രിക്‌സും കണ്ടുമുട്ടുകയായിരുന്നു. ആദ്യം കണ്ടത് ഷോപിങ് മാളില്‍ നിന്നുമായിരുന്നെങ്കില്‍ ഇത്തവണ വിമാനത്താവളത്തില്‍ നിന്നുമായിരുന്നു.

ചിത്രം പങ്കുവെച്ച് വെന്‍ഡ്രല്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കാണിച്ചു കൊടുത്ത വഴിയിലുടെ വിജയത്തിലെത്തിയ അനുഷ്‌കയെ വീണ്ടും കണ്ടപ്പോള്‍ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമെടുത്ത് തന്റെ ഇന്‍സ്റ്റാഗ്രാമിലുടെ വെന്‍ഡ്രല്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

അനുഷ്‌കയെ കണ്ടെത്തിയത് വെളുപ്പെടുത്തി വെന്‍ഡല്‍ റോഡ്രിക്‌സ്

ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം ബോംബൈ വിമാനത്താവളത്തില്‍ നിന്നും ഇന്ന് ഞാന്‍ കണ്ടെത്തിയത് ആരെയാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ച് വെന്‍ഡല്‍ റോഡ്രിക്‌സ് തന്നെയാണ് അനുഷ്‌കയെ ഏഴുവര്‍ഷം മുമ്പ് ബാംഗ്ലരുവില്‍ നിന്നും കണ്ടെത്തിയ കാര്യം വെളിപ്പെടുത്തിയത്.

വെന്‍ഡല്‍ റോഡ്രിക്‌സിന്റെ റാമ്പിലുടെ നടന്ന് സിനിമയിലേക്ക്

അനുഷ്‌കയെ ഏറെ പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് മോഡലിങ്ങില്‍ എത്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ശേഷം ലാക്‌മെ ഫാഷന്‍ വീക്കില്‍ വെന്‍ഡല്‍ റോഡ്രിക്‌സിന്റെ ഷോയിലുടെ മോഡലിങ്ങിലെ ആ്ദ്യ ചുവട് വെച്ച അനുഷ്‌ക അതിവേഗം സിനിമയിലേക്കെത്തുകയായിരുന്നു.

നടി, മോഡല്‍, നിര്‍മ്മാതാവ്

നടിയായും മോഡലായും ഇപ്പോള്‍ സിനിമ നിര്‍മ്മാതാവിന്റെ കുപ്പായവുമണിഞ്ഞ് അനുഷ്‌ക ബോളിവുഡില്‍ തന്റെ കരിയര്‍ സുരക്ഷിതമായി തന്നെ ഉറപ്പിക്കുകയായിരുന്നു.

English summary
This top designer was Anushka Sharma’s godfather in Bollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam