»   » മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്കിന് അഭിനന്ദിച്ച് അനുഷ്‌ക ഷെട്ടി, മേക്കോവറിനെക്കുറിച്ച് പറയാതെ വയ്യ!

മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്കിന് അഭിനന്ദിച്ച് അനുഷ്‌ക ഷെട്ടി, മേക്കോവറിനെക്കുറിച്ച് പറയാതെ വയ്യ!

Posted By:
Subscribe to Filmibeat Malayalam
ലാലേട്ടന്റെ ഒടിയൻ മേക്കോവറിനെക്കുറിച്ച് അനുഷ്‌കയ്ക്ക് പറയാനുള്ളത് | filmibeat Malayalam

ഒടിയന്‍ മാണിക്കനാവുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് തുടക്കത്തില്‍ തന്നെ സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം എത്തുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പ് തന്നിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു താരം ഇപ്പോള്‍. അവസാന ഘട്ട ഷെഡ്യൂളിന് മുന്നോടിയായി നടത്തിയ മേക്കോവര്‍ ഏവരേയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.

മൊട്ടയടിച്ച ജയറാമിന് പാര്‍വ്വതി നല്‍കിയ എട്ടിന്‍റെ പണി, എല്ലാം പരസ്യമാക്കി രമേഷ് പിഷാരടി, കണ്ടോ?

അവസാന ഘട്ട ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന്‍ മാണിക്കന്റെ ബാല്യകാലമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 18 കിലോ ശരീരഭാരം കുറച്ച് യൗവ്വനം വീണ്ടെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വ്യായാമ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മോഹന്‍ലാലിന്റെ മേക്കോവര്‍

സിനിമയുമായി ബന്ധപ്പെട്ട് താരങ്ങള്‍ മേക്കോവര്‍ നടത്തുന്നത് സ്വാഭാവികമാണ്. പുതുമയും വ്യത്യസ്തതയും നില നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്. അത്തരത്തില്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

വിമര്‍ശനവും പിന്തുണയും

മോഹന്‍ലാല്‍ ശരീരഭാരം കുറച്ചുവെന്ന് അറിയിച്ചപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബെല്‍റ്റ് ധരിച്ചതാണ് താരം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത് എന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പുതുവര്‍ഷത്തിലെ തീരുമാനം

പുതുവര്‍ഷം പിറക്കുന്നതിന് മുന്നോടിയായി പലരും പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. മോഹന്‍ലാലിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് ഇതായിരുന്നു. വ്യായാമം കൃത്യമായി ചെയ്യുമെന്ന് താരം അടുത്ത സുഹൃത്തുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അത് പാലിച്ചുവെന്നതിന് തെളിവായാണ് താരം വ്യായാമത്തിനിടയിലെ ചിത്രം പുറത്തുവിട്ടത്.

അഭിനന്ദനവുമായി അനുഷ്ക ഷെട്ടി

മോഹന്‍ലാല്‍ ഒടിയന് വേണ്ടി നടത്തിയ മേക്കോവറിനെ അഭിനന്ദിച്ച് അനുഷ്‌ക ഷെട്ടി. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

പ്രചോദനം നല്‍കിയവര്‍

ആമിര്‍ഖാന്‍, പ്രഭാസ്, വിക്രം, മോഹന്‍ലാല്‍ തുടങ്ങിയവരാണ് തനിക്ക് പ്രചോദനമേകിയിട്ടുള്ളതെന്ന് താരം പറയുന്നു. മോഹന്‍ലാല്‍ നടത്തിയ മേക്കോവറിനെക്കുറിച്ച് എങ്ങനെ പറയാതിരിക്കാന്‍ കഴിയുമെന്നും താരം ചോദിക്കുന്നു.

മോഹന്‍ലാലിന്റെ വാക്ക്

പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി മെലിയുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴത്തെ മേക്കോവറിലൂടെ അതാണ് പാലിക്കപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സഹായത്തോടെയാണ് താരം മേക്കോവര്‍ നടത്തിയത്.

ഭാഗമതിക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍

സൈസ് സീറോയായണ് അനുഷ്‌ക ഷെട്ടി ഭാഗമതിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച ചോദിച്ചപ്പോഴാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Anushka Shetty is talking about mohanlal's Odiyan makeover.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X