»   » വാള്‍പയറ്റും, കുതിരസവാരിയും; അനുഷ്‌ക്ക തിരക്കിലാണ്

വാള്‍പയറ്റും, കുതിരസവാരിയും; അനുഷ്‌ക്ക തിരക്കിലാണ്

Posted By:
Subscribe to Filmibeat Malayalam

വെറുതെ നായകന്മാര്‍ക്ക് പിന്നാലെ അല്പവസ്ത്രവുമായി ഡാന്‍സും ചെയ്ത് നടക്കുന്ന അനുഷ്‌ക്ക ഷെട്ടിയെ മാത്രമെ പലര്‍ക്കും അറിയൂ. എന്നാല്‍, അരുന്ധതി പോലൊരു ചിത്രത്തില്‍ വേഷമിട്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് അനുഷ്‌ക്ക. ഇനി ഇറങ്ങാന്‍ പോകുന്ന പുതിയ രണ്ട് ചിത്രത്തിനു വേണ്ടി കുതിര സവാരിയും വാള്‍പയറ്റും പഠിക്കേണ്ട തിരക്കിലാണ് അനുഷ്‌ക്ക ഇപ്പോള്‍.

അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാന്‍ അനുഷ്‌ക്കയ്ക്കിപ്പോള്‍ തീരെ സമയമില്ല. തമിഴിലും തെലുങ്കിലുമായി രണ്ട് ചിത്രങ്ങളില്‍ മാത്രം കരാറുറപ്പിച്ച താരത്തിനിപ്പോള്‍ മറ്റ് സംവിധായകര്‍ക്ക് നല്‍കാന്‍ ഡേറ്റില്ലെന്ന് അനുഷ്‌കയുമായി അടുത്ത വൃത്തങ്ങല്‍ അറിയിച്ചിരിക്കുകയാണ്.

Anushka Shetty

തെലുങ്കില്‍ രുദ്രമാദേവി എന്ന ചരിത്ര സിനമയ്ക്കും തമിഴില്‍ ബാഹുബലി എന്ന ദ്വിഭാഷ ചിത്രത്തിനുമാണ് അനുഷ്‌ക്ക തന്റെ ഡേറ്റ് ഭാഗിച്ചുകൊടുത്തിരിക്കുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ഈ രണ്ട് ചിത്രങ്ങള്‍ക്കും വേണ്ടി ഒടിനടന്ന് അഭിനയിക്കുകയാണ് താരമിപ്പോള്‍. രണ്ടിലും അനുഷ്‌കയ്ക്ക് പ്രാധാന്യമുള്ളതിനാല്‍ ആവശ്യത്തിന് സമയം ഇവയ്ക്ക് തന്നെ നല്‍കേണ്ടത് കൊണ്ടാണ് പുതിയ ചിത്രത്തിന് ഡേറ്റ് കൊടുക്കാത്തത്.

ഈ വര്‍ഷം ആദ്യം ഷൂട്ടിങ് പൂര്‍ത്തിയായ ഇരണ്ടാം ഉലകമാണ് ഇനി അനുഷ്‌ക്കയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കില്‍ മിര്‍ച്ചിയും തമിഴില്‍ അലക്‌സ് പാണ്ഡിയന്‍, സിങ്കം2 എന്നിവയാണ് ഈ വര്‍ഷം ഇറങ്ങിയ മൂന്ന് ചിത്രങ്ങള്‍

English summary
Actress Anushka Shetty is unlikely to sign any new film in the near future as she is extremely busy shooting for the Telugu period-drama Rudhramadevi and Tamil-Telugu bilingual Baahubali, said a source close to her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam