»   »  രജനി സാർ അന്ന് ശരിക്കും ഞെട്ടിച്ചു, വളരെ അഭിമാനമായി തോന്നി, അനുഷ്ക പറഞ്ഞതിങ്ങനെ...

രജനി സാർ അന്ന് ശരിക്കും ഞെട്ടിച്ചു, വളരെ അഭിമാനമായി തോന്നി, അനുഷ്ക പറഞ്ഞതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അനുഷ്ക ഷെട്ടി ശക്തമായ കഥാപാത്രവുമായി എത്തിയ ചിത്രമായിരുന്നു ബാഗമതി. ചിത്രം സൂപ്പ‍ർ ഹിറ്റായി മുന്നേറുകയാണ്.

anukshka

നീ ഹൃദയം തകര്‍ത്തു! ഇനി ഒരിക്കലും പഴയതു പോലെയാവില്ല; വികാരധീനയായി ഖുശ്ബു...

ചിത്രത്തിൽ ശക്തമായ മാസ് പ്രകടനമാണ് അനുഷ്ക കാഴ്ച വെച്ചത്.‌‌‌ബാഗമതിയുടെ പ്രകടനത്തിന് അനുഷ്കയ്ക്ക് അഭിനന്ദനവുമായി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഇത് അനുഷ്ക തന്നെയാണ് പങ്കുവെച്ചത്.

ലാലേട്ടനും തലയും മാത്രമല്ല തൃഷയ്ക്ക് പ്രിയപ്പെട്ടത്! ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി

ഫോൺ വിളിച്ചു

അത് വളരെ അപ്രതീക്ഷിതമായ അഭിനന്ദനമായിരുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ ഫോൺകോൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും അനുഷ്ക പറഞ്ഞു. രജനി സാർ തന്റെ ചിത്രം കണ്ടതിലും തന്നെ വിളിച്ചതിലും വളരെ സന്തോഷമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു

അഭിമാനിക്കുന്നു

രജനികാന്തിനെപ്പോലെയുളള ഒരു വലിയ താരം തന്റെ സിനിമ കണ്ടുവെന്ന് പറയുന്നത് വലിയ കാര്യമാണ്. കൂടാതെ ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഒരു സിനിമ താരം എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. അതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും അനുഷ്ക പറഞ്ഞു.

രാംചരണിന്റെ പോസ്റ്റ്

രാം ചരണും അനുഷ്കയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ അഭിപ്രായം അറിയിച്ചത്. ഭാഗമതി കണ്ടുവെന്നും , അനുഷ്കയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും രാം ചരൺ ഫേസ്ബുക്കിൽ കുറിച്ചു.

അനുഷ്കയുടെ ഭാഗമതി ഞെട്ടിച്ചു

അനുഷ്ക ഷെട്ടിയിൽ നിന്നും ഇതുവരെ കാണാത്ത ഒരു പ്രകടനമായിരുന്നു ഭാഗമതിയിലേത്. ബോൾഡായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെ അനുഷ്ക അവതരിപ്പിച്ചുട്ടുണ്ട്. എന്നാലും മുൻപ് ചെയ്ത കഥാപാത്രങ്ങളുമായി ഒരു തരത്തിലുമുള്ള സാമ്യം ബാഗമതിയ്ക്ക് ഇല്ലായിരുന്നു. തികച്ചും ഒരു വേറിട്ട അഭിനയമായിരുന്നു ചിത്രത്തിലേത്.

2018 പൊളിച്ചു

2018ൽ ആദ്യം പുറത്തിറങ്ങുന്ന അനുഷ്ക ചിത്രമാണ് ബാഗമതി. വർഷത്തിന്റെ തുടക്കം തന്നെ ഗംഭീരമായിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിൽ മലയാളികൾക്കും ഏറെ സന്തോഷിക്കാം. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദൻ, ആശ ശരത് എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്

English summary
Anushka Shetty on greatest accolade for Bhaagamathie performance: A call from Rajinikanth

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam