»   » സമയമാകുമ്പോൾ അത് നടക്കും! നടി അനുഷ്ക ഷെട്ടിയുടെ വിവാഹ സങ്കൽപ്പം ഇങ്ങനെ...

സമയമാകുമ്പോൾ അത് നടക്കും! നടി അനുഷ്ക ഷെട്ടിയുടെ വിവാഹ സങ്കൽപ്പം ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെടുന്ന താരജോഡിയാണ് അനുഷ്കയും പ്രഭാസും. സിനിമയിലെ പോലെ പ്രഭാസും അനുഷ്കയും ഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഇതിനായി പല വഴികളും ഇവർ തേടുന്നുമുണ്ട്. ബാഹുബലി രണ്ടാംഭാഗം പുറത്തിറങ്ങിയതിനു ശേഷമാണ് ഇവരെ കുറിച്ചുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ പുറത്തു വരുന്ന ഗോസിപ്പിനെല്ലാം താരങ്ങൾ കൃത്യമായി ഉത്തരം നൽകിയിട്ടുമുണ്ട്.

anushka

ക്യാമറയ്ക്ക് മുന്നിൽ എത്തിയത് അധ്യാപികയ്ക്ക് വേണ്ടി, തുടക്കം അവിടെ നിന്ന്, വെളിപ്പെടുത്തലുമായി താരം

താരങ്ങൾ സ്ഥിരം കേൾക്കേണ്ടി വരുന്ന ഒരു ചോദ്യമാണ്  ഇവർക്കിടയിലെ ബന്ധം. ഭാഗമതിയുടെ പ്രമോഷന്റെ ഭാഗമായി അനുഷ്ക പങ്കെടുത്ത ഒരു അഭിമുഖത്തിൽ പ്രഭാസിനെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചിരുന്നു. ബഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി സ്ക്രീനിൽ മാത്രമാണ്. അത് അവിടെ തന്നെ നിൽക്കട്ടെ. ജീവിതത്തിൽ അങ്ങനെയൊന്നു താരം പറ‍ഞ്ഞിരുന്നു.

ഞാൻ സൽമാന്റെ ഭാര്യ! ബാന്ദ്രയിലെ വസതിയ്ക്ക് മുന്നിൽ അവകാശവാദവുമായി യുവതി

ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് അനുഷ്കയുടെ വിവാഹത്തെ കുറിച്ചാണ്. ടൈംസ് ന്യൂവിനു നൽകിയ അഭിമുഖത്തിലാണ് അനുഷ്ക തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തനിയ്ക്ക് 20 വയസ് പ്രായമുള്ളപ്പോഴാണ് വീട്ടുകാർ വിവാഹം കഴിക്കാൻ അവശ്യപ്പെട്ടത്. വിവാഹം അതിന്റേതായ സമയത്ത് നടക്കും എന്നും വിശ്വസിക്കുന്ന ആളാണ് താൻ. അതു തന്റെ വീട്ടുകാർക്കും അറിയാം. വിവാഹത്തിൽ വിശ്വസിക്കുന്ന ആളാണ് താൻ. അതിന്റേതായ സമയമാകുമ്പോൾ തന്റെ ജീവിതത്തിൽ ഒരാൾ എത്തുമെന്നും താരം പറ‍ഞ്ഞു. അതു പോലെ കുട്ടികളേയും തനിയ്ക്ക് എറെ ഇഷ്ടമാണ്. എന്നാൽ ആരുടേയും നിർബന്ധത്തിന് വഴങ്ങി താൻ വിവാഹം കഴിക്കില്ലെന്നും അനുഷ്ക കൂട്ടിച്ചേർത്തു

English summary
Anushka Shetty speaks out about marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X