»   » എന്റെ ഭാര്യ കഴിഞ്ഞ രാത്രിയില്‍ ഉറങ്ങിയില്ല, കാരണം അനുഷ്‌ക ഷെട്ടിയാണെന്ന് സൂപ്പര്‍സ്റ്റാര്‍!!

എന്റെ ഭാര്യ കഴിഞ്ഞ രാത്രിയില്‍ ഉറങ്ങിയില്ല, കാരണം അനുഷ്‌ക ഷെട്ടിയാണെന്ന് സൂപ്പര്‍സ്റ്റാര്‍!!

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നായകന്മാര്‍ക്കൊപ്പം വളര്‍ന്നിരിയ്ക്കുകയാണ് അനുഷ്‌ക ഷെട്ടി. സൂപ്പര്‍താരങ്ങളായ നായകന്മാര്‍ക്ക് കിട്ടുന്ന അതേ സ്വീകരണം അനുഷ്‌കയ്ക്കും അനുഷ്‌കയുടെ ചിത്രങ്ങള്‍ക്കും ലഭിയ്ക്കുന്നു. ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ബാഗമതിയും തകര്‍ത്തു മുന്നേറുകയാണ്.

ഹേയ് ജൂഡ് പ്രേക്ഷകാഭിപ്രായം; നിവിന്‍ ശരിക്കും തകര്‍ത്തു.. ത്രിഷ ഇന്‍സ്പിരേഷന്‍ തന്നെ!!

ബാഗമതി കണ്ട് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ അനുഷ്‌കയെ പ്രശംസിച്ചു. ബാഗമതി കണ്ട തന്റെ ഭാര്യ ഉപാസന കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല എന്ന് രാം ചരണ്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ...

സിനിമ കണ്ടു

കഴിഞ്ഞ രാത്രി ബാഗമതി കണ്ടു. അതിശയിപ്പിക്കുന്ന പ്രകടനമാണ് അനുഷ്‌കയുടേത്. സാങ്കേതികപരമായും മികച്ചു നില്‍ക്കുന്നു. ബാഗമതി സിനിമയുടെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം - രാം ഫേസ്ബുക്കിലെഴുതി.

ഭാര്യ ഉറങ്ങിയില്ല

ആകെ ആശയക്കുഴപ്പത്തിലായിരുന്നു കഴിഞ്ഞ രാത്രി എന്റെ ഭാര്യ ഉപാസന. ഉറങ്ങിയതേയില്ല. ബാഗമതിയ്ക്ക് നന്ദി എന്നും രാം ചരണ്‍ പറയുന്നു. രാം ചരണിന്റെ പോസ്റ്റ് റീ പോസ്റ്റ് ചെയ്ത് - ആ പറഞ്ഞത് സത്യമാണെന്ന് ഉപാസനയും സമ്മതിച്ചു.

അനുഷ്‌കയുടെ ബാഗമതി

ജി അശോകാണ് അനുഷ്‌ക ഷെട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബാഗമതി എന്ന ചിത്രമൊരുക്കിയത്. ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത്ത് തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിയ്ക്കുന്നത്.

ബാഹുബലി അനുഷ്‌ക

ബാഹുബലി ചിത്രത്തിന് ശേഷം അനുഷ്‌കയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുയര്‍ന്ന് പോകുകയാണ്. വീര ചരിത്ര നായികമാരുടെ കഥ പറയുന്ന ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ അനുഷ്‌ക ബിഗ് ബജറ്റ് ചിത്രങ്ങലുടെ ഭാഗമാകുകയും താരമൂല്യം വര്‍ധിക്കുകയുമായിരുന്നു.

'സൂപ്പര്‍' തുടക്കം

സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ 2005 ലാണ് അനുഷ്‌ക ഷെട്ടിയുടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. സുന്ദര്‍ സി സംവിധാനം ചെയ്ത രെണ്ടു എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി. എന്നാല്‍ പ്രേക്ഷക ശ്രദ്ധ നേടിയതും കൈയ്യടി ലഭിച്ചതും സിംഗം എന്ന സൂര്യ ചിത്ത്രതിലെ കഥാപാത്രത്തിനാണ്. ബാഹുബലി ചിത്രം അനുഷ്‌കയുടെ തലവര തന്നെ മാറ്റി മറിച്ചു.

English summary
Anushka Shetty troubled Ram Charan wife Upasana’s Last Night sleep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam