»   » അനുശ്രീ ഇപ്പോള്‍ ബിസിയാണ്

അനുശ്രീ ഇപ്പോള്‍ ബിസിയാണ്

Posted By:
Subscribe to Filmibeat Malayalam
 Anushree
ഡയമണ്ട് നെക്ലേസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീയ്ക്ക് മോളിവുഡില്‍ തിരക്കേറുകയാണ്. ഡയമണ്ട് നെക്ലേസിന് ശേഷം മലയാളത്തില്‍ നിന്ന് നടിയെ തേടി ഒട്ടേറെ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. രാജ് ബാബുവിന്റെ സാധാരണക്കാരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി ഇപ്പോള്‍. ഭഗത് മാനുവലിന്റെ നായികയായാണ് അനുശ്രീ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനായ ഒരാള്‍ നടനാവണമെന്ന മോഹത്താല്‍ നാടുവിടുന്നു. ഭഗത് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാടുവിട്ട അയാള്‍ക്കായി കാത്തിരിക്കുന്ന കാമുകിയായാണ് അനുശ്രീ വേഷമിടുന്നത്. നാടുവിട്ട തന്റെ കാമുകന്‍ പുതിയൊരാളായി തീര്‍ന്നെങ്കിലും അയാള്‍ക്ക് വേണ്ടി കാത്തിരിക്കാനായിരുന്നു കാമുകിയുടെ തീരുമാനം. മുന്‍പ് ഉലകം ചുറ്റും വാലിബന്‍ എന്നൊരു ചിത്രവും രാജ് ബാബു സംവിധാനം ചെയ്തിട്ടുണ്ട്.

പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍ സുരാജിന്റെ നായികയായും അനുശ്രീ പ്രത്യക്ഷപ്പെടുന്നു. ഈ സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിരുന്നു. അടുത്ത മാസം ചിത്രം തീയേറ്ററുകളിലെത്തും. സലാമിന്റെ ആദ്യ സംവിധാന സംരംഭമായ റെഡ് വൈനിലും അനുശ്രീ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാവുന്നതിന്റെ സന്തോഷവും അനുശ്രീ മറച്ചുവയ്ക്കുന്നില്ല

English summary
Diamond Necklace' fame Anushree has turned a busy bee in Mollywood. The actress, who has been offered many films, is also a part of Raaj Babu's 'Sadharanakkaran', where she is paired opposite Bhagat Manuel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam