അനുശ്രീയുടെ ഓട്ടര്‍ഷ ഉടനെത്തും! ശ്രദ്ധേയമായി ട്രെയിലര്‍! വീഡിയോ കാണാം
നടി അനുശ്രീയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ഓട്ടര്‍ഷയുടെ ട്രെയിലറിലുണ്ടായിരുന്നു.
ജെയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമയ്ക്ക് ശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടര്‍ഷ. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഓട്ടോറിക്ഷയില്‍ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവ കഥകളാണ് ചിത്രം പറയുന്നത്. റിയലിസ്റ്റിക് സ്വഭാവത്തില്‍ നര്‍മവും ഡ്രാമയും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

അനിത എന്നാണ് ചിത്രത്തില്‍ അനുശ്രീയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ നായകനും നായികയും അനുശ്രീയാണെന്ന് സുജിത്ത് വാസുദേവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. സംഗീത സംവിധായകന്‍ ശരത് ഈണമിട്ട ചിത്രത്തിലെ ഒരു ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. മോഹന്‍ദാസ്, സുജിത്ത് വാസുദേവ്,ലെനിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂരായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.


Click it and Unblock the Notifications











