»   » രണ്ടു കുട്ടികളുടെ അമ്മയായ് അനുശ്രീ

രണ്ടു കുട്ടികളുടെ അമ്മയായ് അനുശ്രീ

Posted By:
Subscribe to Filmibeat Malayalam
Anusree
'എന്താ അരുണേട്ടാ ഇഷ്ടായില്ലേ' അരുണേട്ടന്‍ മാത്രമല്ല മലയാളി പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടായി അനുശ്രീയെ. ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന കളങ്കമില്ലാത്ത തനി നാടന്‍ പാലക്കാടന്‍ പെണ്‍കുട്ടിയായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന പെണ്‍കുട്ടിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല.

കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിന് വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്ന അനുശ്രീ തിരക്കുകളുടെ ലോകത്തേക്ക് ചേക്കേറുകയാണ്.

സലാം ബാപ്പുവിന്റെ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് താരം. ഇതൂകൂടാതെ അരുണ്‍കുമാര്‍ അരവിന്‍് സംവിധാനം ചെയ്യുന്ന ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായാണ് താരം അഭിനയിക്കുന്നത്. സാധാരണ നടിമാര്‍ പ്രത്യേകിച്ച് പുതുമുഖ നടിമാര്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കാത്ത വേഷമാണ് അമ്മ വേഷം. മിക്ക നടിമാരും ഇമേജ് നോക്കി ഇത്തരം വേഷങ്ങള്‍ സ്വീകരിക്കാതിരിക്കുമ്പോള്‍ താരത്തിന് ഇമേജിനെ കുറിച്ച പേടിയൊന്നുമില്ല.

ഭര്‍ത്താവ് മരിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയായാണ് താന്‍ ഇതില്‍ വേഷമിടുന്നതെന്നും സിനിമയെപറ്റി കൂടുതല്‍ വിശേഷങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.

ചെറിയ തോതിലുള്ള കോമഡി ഉണ്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും താരം പറഞ്ഞു. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലേക്ക് വന്നത്. ഒരു പിടി നല്ല സിനിമകള്‍ താരത്തിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങാനുണ്ട്. പ്രദീപ് സംവിധാനം ചെയ്യുന്ന 'പേടിത്തൊണ്ട'നില്‍ സുരാജ്

വെഞ്ഞാറമൂടിന്റെ നായികാവേഷമാണ് അനുശ്രീക്ക്. ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ശംബു സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തിലും അഭിനയിക്കാന്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

English summary
Actress Anusree is on a roll. After her performance in a recent Mohanlal-starrer, she will be seen playing a single mother of two children in Arun Kumar Aravind's Left Right Left.
Please Wait while comments are loading...

Malayalam Photos

Go to : More Photos