»   » പറഞ്ഞതൊക്കെ വെറുതേ, ഫഹദ് ചിത്രത്തില്‍ നായിക നസ്രിയയല്ല

പറഞ്ഞതൊക്കെ വെറുതേ, ഫഹദ് ചിത്രത്തില്‍ നായിക നസ്രിയയല്ല

Posted By: AkhilaKS
Subscribe to Filmibeat Malayalam


വിവാഹത്തിന് ശേഷം നസ്രിയ ഫഹദിന്റെ നായികയായി തിരിച്ചു വരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നനസ്രിയ തിരിച്ചു വരുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് പറയുന്നു.

താന്‍ ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദാണ് നായക വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ നസ്രിയയല്ല നായിക, താരനിര്‍ണ്ണയം നടത്തി വരുന്നുള്ളുവെന്നും അന്‍വര്‍ റഷീദ് വ്യക്തമാക്കി. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമവുമായി നടന്ന അഭിമുഖത്തലാണ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

fahad-nazriya

ദുല്‍ഖര്‍ സല്‍മാനെ നായകനായി ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഇതിന് ശേഷം ബാംഗ്ലൂര്‍ ഡെയിസ്, പ്രേമം എന്നീ ചിത്രങ്ങളും അന്‍വറിന്റെ നിര്‍മ്മാണ കമ്പിനിയായ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ബാനറില്‍ പുറത്തിറങ്ങിയിരുന്നു.

ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
The famed actress took a break from acting post marriage and that came as a shock for many of her diehard fans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam