»   » ദുല്‍ഖറിനെ അംഗീകരിച്ചത് ചാനലുകള്‍ മാത്രം: അന്‍വര്‍

ദുല്‍ഖറിനെ അംഗീകരിച്ചത് ചാനലുകള്‍ മാത്രം: അന്‍വര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/anwar-rasheed-dulqar-salman-ustad-hotel-2-aid0032.html">Next »</a></li></ul>
Anwar Rasheed
ഉസ്താദ് ഹോട്ടലില്‍ നായകനായി തീരുമാനിച്ചിരുന്നത് ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നില്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ്. മറ്റൊരു പുതുമുഖത്തെ വച്ചായിരുന്നു സിനിമയൊരുക്കാനാണ് ആലോചിച്ചിരുന്നത്. നിര്‍മാതാക്കളും ചാനലുകാരുമാണ് ഇതിന് തടസ്സം നിന്നതെന്നും അന്‍വര്‍ റഷീദ് പറയുന്നു.

ഇവരുടെ പക്കല്‍ മലയാളത്തിലെ കുറച്ചുമുന്‍നിര നായകന്മാരുടെ പേരുണ്ട്. അവരുടെ സിനിമകള്‍ നിര്‍മിയ്ക്കാനും സാറ്റലൈറ്റ് റൈറ്റ് നല്‍കാനുമേ അക്കൂട്ടര്‍ക്ക് താത്പര്യമുള്ളൂവെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറയുന്നു.

ദുല്‍ഖറിനെ പുതുമുഖമായി തന്നെ അവതരിപ്പിയ്ക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പേ ദുല്‍ഖര്‍ സെക്കന്റ് ഷോ കമ്മിറ്റ് ചെയ്തിരുന്നു. ദുല്‍ഖറിനെ നായകനാക്കിയതു കൊണ്ട് ഉസ്താദ് ഹോട്ടലിന്റെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന് വലിയ ബിസിനസ്സ് ഒന്നും കിട്ടിയിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ മകനെന്ന നിലയില്‍ ദുല്‍ഖറിനെ അംഗീകരിയ്ക്കാന്‍ ചാനലുകള്‍ തയാറായി. എന്നാലിതൊരു വിട്ടുവീഴ്ചയായിരുന്നില്ല. ഷൂട്ടിങ് തുടങ്ങിയതിന് ശേഷം ദുല്‍ഖര്‍ കഥാപാത്രത്തിന് യോജിച്ചയാളാണെന്ന് മനസ്സിലായി.

രാജമാണിക്യത്തിനും മുമ്പേ പുതുമുഖങ്ങളെ നായകനാക്കി സിനിയവതരിപ്പിയ്ക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഈ ഹിറ്റ്‌മേക്കര്‍ പറയുന്നു. എന്നാല്‍ നിര്‍മാതാക്കളുടെ അഭാവം ഇതിന് തടസ്സമായി. എന്നാല്‍ ഉസ്താദ് ഹോട്ടലിന്റെ കഥ കേട്ടപ്പോള്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമ നിര്‍മിയ്ക്കാനായി മുന്നോട്ടുവരികയായിരുന്നു. ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ മമ്മൂട്ടി വായിച്ചുകേട്ടിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തുന്നു
അടുത്ത പേജില്‍
ഛോട്ടാമുംബൈയുടെ കഥയും മമ്മൂട്ടി കേട്ടു

<ul id="pagination-digg"><li class="next"><a href="/news/anwar-rasheed-dulqar-salman-ustad-hotel-2-aid0032.html">Next »</a></li></ul>
English summary
After Bridge in Kerala Café Anwar Rasheed has started his next movie Usthad Hotel with Dulqar Salman Mammootty,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam