»   » പ്രേമം ദുരന്തമാകുന്നു; 50 ദിവസം തികയില്ലെന്ന് നിവിന്‍

പ്രേമം ദുരന്തമാകുന്നു; 50 ദിവസം തികയില്ലെന്ന് നിവിന്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അമ്പരപ്പിക്കുന്ന കുതിപ്പു നടത്തുകയും പെട്ടെന്ന് ഒരുനാള്‍ മുതല്‍ തീയേറ്റര്‍ ശൂന്യമാകുകയും ചെയ്യുന്ന അത്യപൂര്‍വ സംഭവത്തിലേക്കാണ് പ്രേമം സിനിമ എത്തിനില്‍ക്കുന്നത്. ജൂണ്‍ 11ന് റീലീസ് ചെയ്ത സിനിമ കേവലം 20 ദിവസത്തിനുള്ളില്‍ തന്നെ 20 കോടിയോളം രൂപ കലക്ട് ചെയ്തിരുന്നു.

എന്നാലിപ്പോള്‍ സിനിമ 50 ദിവസം പോലും തികയ്ക്കാന്‍ സാധ്യതയില്ലെന്ന് പ്രേമത്തിലെ നായകനായ നിവിന്‍ പോളി പറയുന്നു. ഇത്തരം ഒരു ദുരന്തം മറ്റൊരു സിനിമയ്ക്കും ഉണ്ടാകാതിരിക്കട്ടെയെന്നും നിവിന്‍ പോളി പറഞ്ഞു. ഹൗസ്ഫുള്‍ ആയി തീയേറ്ററുകളില്‍ ടിക്കറ്റ് ലഭിക്കാതിരുന്ന പ്രേക്ഷകരുടെ കൈയ്യിലേക്ക് എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് വിനയായത്.


nivin-pauly

സിനിമയ്ക്ക് ഇനി ഡിവിഡി വേര്‍ഷന്‍ പോലും സാധ്യമല്ലാത്ത തരത്തില്‍ വ്യാജന്‍ പ്രചരിച്ചു കഴിഞ്ഞു. ഒരു പക്ഷേ അമ്പതുകോടിയോളം രൂപ കലക്ടു ചെയ്യുമെന്ന ഘട്ടത്തിലാണ് സിനിമയ്ക്ക് ഈ ദുര്‍വിധി വന്നു ചേര്‍ന്നിരിക്കുന്നത് എന്നതാണ് ഖേദകരം. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇത്തരം ഒരു ചതി ചെയ്തതെന്ന് ഉറപ്പായതോടെ നിര്‍മാതാവ് അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്നും രാജിവെക്കുകയും ചെയ്തു.


ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ സിനിമ ചോര്‍ന്നത് പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നിന്നോ, വിസ്മയ സ്റ്റുഡിയോയില്‍ നിന്നോ ആണെന്നും ഏതാണ്ട് സൂചന ലഭിച്ചു കഴിഞ്ഞു. സെന്‍സര്‍ ചെയ്തുകഴിഞ്ഞ പ്രിന്റ് ആണ് ചോര്‍ന്നത് എന്ന് വ്യക്തമായതോടെയാണിത്. വ്യാജനില്‍ 10 മിനിറ്റുനേരം മ്യൂട്ട് ചെയ്തത് ഇതിന് തെളിവായി പറയുന്നു. ഇത്രയും ഭാഗം തീയേറ്റര്‍ പ്രിന്റില്‍ നിന്നും കട്ടു ചെയ്തിട്ടുമുണ്ട്. ഒരു വലിയ സ്റ്റുഡിയോവിലെ അറ്റന്‍ഡര്‍ മുതല്‍ ആര്‍ക്കുവേണമെങ്കിലും സിനിമ കട്ടെടുക്കാം എന്നിരിക്കെ ആന്റി പൈറസി സെല്ലിന്റെ അന്വേഷണത്തില്‍ പ്രിതിയെ പിടികൂടുക എളുപ്പമല്ലെന്ന് കരുതുന്നവരുണ്ട്.

English summary
Anwar Rasheed claims pirated copy of Premam came from Censor Board's copy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam