For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിഫലം വാങ്ങാതെ ഫഹദ് അഭിനയിച്ച ചിത്രമാണ് ട്രാന്‍സ്‌! തുറന്നുപറഞ്ഞ് അന്‍വര്‍ റഷീദ്‌

  |

  രാജമാണിക്യം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അന്‍വര്‍ റഷീദ്. രാജമാണിക്യത്തിന്റെ വലിയ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. രാജമാണിക്യത്തിന് പിന്നാലെ ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ വിജയചിത്രങ്ങളും അന്‍വര്‍ റഷീദിന്റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തിയത്.

  ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രം ഈ വര്‍ഷമാദ്യം ആണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഫഹദിനൊപ്പം ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, നസ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമ വിജയമായില്ലെങ്കിലും ട്രാന്‍സില്‍ ഫഹദ് ഫാസിലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ട്രാന്‍സില്‍ വിജു പ്രസാദ്, പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണ്‍ എന്നീ രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ഫഹദ് അഭിനയിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ അമല്‍ നീരദായിരുന്നു ട്രാന്‍സിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ജാക്‌സണ്‍ വിജയ് സംഗീതവും സുശിന്‍ ശ്യാം പശ്ചാത്തല സംഗീതവുമൊരുക്കി. പ്രവീണ്‍ പ്രഭാകറായിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരുന്നത്.

  അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. വിന്‍സെന്റ് വടക്കന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയായിരുന്നു എല്ലാവരും എടുത്തുപറഞ്ഞത്. അതേസമയം ട്രാന്‍സിനെ കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  ചിത്രത്തിന് വേണ്ടി ഫഹദോ അമല്‍ നീരദോ തന്റെ കൈയ്യില്‍ നിന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ഫഹദും അമലും ഒരു രൂപ പോലും ട്രാന്‍സിന് പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവര്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിനും സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു.

  മറ്റെല്ലാം നിസാരമായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്. ട്രാന്‍സ് എന്ന ചിത്രം എന്താണ് തനിക്ക് നല്‍കിയത് എന്നതിനേക്കാളും പ്രധാനമായിരുന്നു സിനിമയ്ക്കുളളിലെ പ്രൊസസ് എന്നും അന്‍വര്‍ റഷീദ് പറഞ്ഞു. തന്റെ ഓര്‍മ്മയിലെ എറ്റവും പ്രിയങ്കരമായ അനുഭവമായിരുന്നു ട്രാന്‍സ് എന്നും ഞങ്ങള്‍ സമ്മര്‍ദ്ദമില്ലാതെ പൂര്‍ത്തിയാക്കിയ ചിത്രം അഞ്ചു സുന്ദരികളിലെ ആമിയായിരുന്നു എന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

  കന്യാകുമാരിയില്‍ താമസിക്കുന്ന വിജുപ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണായി മാറുന്ന കഥയായിരുന്നു ചിത്രത്തില്‍ കാണിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഈ റോളിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമ കൂടിയായിരുന്നു.

  അതേസമയം ട്രാന്‍സിന് ശേഷം തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അന്‍വര്‍ റഷീദ്. കൈദി വില്ലന്‍ അര്‍ജുന്‍ ദാസാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. തമിഴ് ചിത്രത്തിന് പുറമെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  Read more about: anwar rasheed fahadh faasil
  English summary
  Anwar rasheed reveals about fahadh faasil's remuneration in trance movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X