»   » അന്‍വറിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകന്‍?

അന്‍വറിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകന്‍?

Posted By:
Subscribe to Filmibeat Malayalam
ഉസ്താദ് ഹോട്ടലിന്റെ വമ്പന്‍ വിജയത്തിന് ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് പുതിയ ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ നായകനാക്കി ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് അന്‍വര്‍ പുതിയ ചിത്രമൊരുക്കുന്നതെന്നാണ് സൂചനകള്‍. നേരത്തേ അന്‍വര്‍ ഒരുക്കിയ അണ്ണന്‍ തമ്പി, ചോട്ട മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥയൊരുക്കിയത്. അന്‍വറിന്റെ പുതിയ ചിത്രത്തിനായി താന്‍ തിരക്കഥയെഴുതാന്‍ പോകുന്നുവെന്നകാര്യം ബെന്നി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് ആലോചനകള്‍ നടക്കുകയാണ്, ദിലീപിനെ നായകനാക്കി അന്‍വര്‍ ഒരുക്കുന്ന കഥയ്ക്ക് ഞാനാണ് തിരക്കഥയൊരുക്കുന്നത്, പക്ഷേ ഇതിനപ്പുറം കഥയെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, അടുച്ച ചര്‍ച്ചകളില്‍ മാത്രമേ കഥ സംബന്ധിച്ചും ബാക്കി കാര്യങ്ങള്‍ സംബന്ധിച്ചും അന്തിമ തീരുമാനങ്ങള്‍ ഉണ്ടാവുകയുള്ളു- ബെന്നി പറയുന്നു.

ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഞാന്‍ തിരക്കിലാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം ജുലൈ മാസത്തില്‍ തുടങ്ങും. ഇതുകഴിഞ്ഞശേഷമേ അന്‍വര്‍-ദിലീപ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുകയുള്ളു. 2014ല്‍ റിലീസ് ചെയ്യത്തക്ക വിധത്തിലായിരിക്കും പുതിയ ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുക.

അല്ലാതെ ഉടന്‍ ദിലീപ് ചിത്രം തുടങ്ങുന്നുവെന്ന വാര്‍ത്ത ശരിയല്ല- ബെന്നി വ്യക്തമാക്കി.

ദിലീപിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സൗണ്ട് തോമയെന്ന ചിത്രത്തിന്റെ തിരക്കഥയും ബെന്നിയാണ് ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദിന്റെ നേതൃത്വത്തില്‍ അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലേയ്ക്കുള്ള ചിത്രത്തിന്റെ ജോലിയുമായി തിരക്കിലാണ് അന്‍വര്‍ റഷീദ് ഇപ്പോള്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് അഭിനയിക്കുന്നത്.

English summary
Post the rollicking success of Usthad Hotel, which had recently won a National Film Award, Anwar Rasheed seems to be taking his time to choose his next project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam