കൂടെ അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ട്!! വെളിപ്പെടുത്തലുമായി അപർണ്ണ ബാലമുരളി
അപർണ്ണയോടൊപ്പം ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയും ഉണ്ടായിരുന്നു.
യുവ താരങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന് ചിത്രത്തിലൂടെയാണ് നായികയായി താരം ചുവട് വെയ്ക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക യുവനടന്മാർക്കൊപ്പം അപർണ്ണ വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. കൂടെ അഭിനയിച്ച പല താരങ്ങളോടും തനിയ്ക്ക് പ്രണയം തോന്നിയിട്ടുണ്ടെന്ന് അപർണ്ണ തുറന്നു പറഞ്ഞിരിക്കുകയാണ്. മഴവില്ല് മനോരമ അവതരിപ്പിക്കുന്ന നെവർ ഐ ഹാവ് എന്ന പരിപാടിയിലാണ് താരം ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത്.

അപർണ്ണയോടൊപ്പം ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയും ഉണ്ടായിരുന്നു. അസ്കറിനും അപർണ്ണയുടെ അതേ അഭിപ്രായമായിരുന്നു. കൂടെ അഭിനയിച്ചിട്ടുള്ള നടൻ/ നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചതിന് ഐ ഹാവ് എന്നാണ് താരങ്ങൾ ഉത്തരം നൽകിയത്. എന്നാൽ ഇത് വരെ ആദ്യകാഴ്ചയിൽ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും അപർണ്ണ പറഞ്ഞു. എന്നാൽ അതിനും അസ്കറിന്റെ ഉത്തരം ഐ ഹാവ് എന്നായിരുന്നു.
ഇഷ്ടപ്പെടാത്ത് സിനിമയെ കുറിച്ച് പുകഴ്ത്തി പറഞ്ഞിട്ടുണ്ടെന്നും ഇവർ തുറന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ വളരെ റെയർ സമയങ്ങളിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിൽ ഇരുന്ന് ഉറങ്ങിയിട്ടുണ്ടെന്നും അപർണ്ണ സമ്മതിച്ചു. ചെറിയ രീതിയിൽ അസൂയയുളള വ്യക്തിയാണെന്നു ഷോയ്ക്കിടെ അപർണയും അസ്കറും കുമ്പസാരിച്ചു.


Click it and Unblock the Notifications











