»   » അപര്‍ണയ്ക്ക് താരമായതിന്റെ അഹങ്കാരമൊന്നും ഇല്ല എന്ന് വിനീത് ശ്രീനിവാസന്‍

അപര്‍ണയ്ക്ക് താരമായതിന്റെ അഹങ്കാരമൊന്നും ഇല്ല എന്ന് വിനീത് ശ്രീനിവാസന്‍

By: Rohini
Subscribe to Filmibeat Malayalam

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനൊപ്പമാണ് അപര്‍ണ്ണ ബാലമുരളി സിനിമയില്‍ എത്തിയത്. തൊട്ടടുത്ത ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലൂടെ അപര്‍ണ്ണയുടെ കരിയര്‍ കുത്തനെ ഉയര്‍ന്നു.

മേക്കോവര്‍ നടത്തിയപ്പോള്‍ ചിലര്‍ക്ക് ഞാന്‍ വഷളായി എന്നൊരു തോന്നല്‍, പ്രതികാരം ചെയ്യുമെന്ന് അപര്‍ണ

മഹേഷിന്റെ പ്രതികാരം എന്ന ചിത്രം നേടിക്കൊടുത്ത താരമേലാങ്കിയ്ക്ക് ശേഷം അപര്‍ണ്ണ ചെയ്യുന്ന ചിത്രമാണ് ഒരു മുത്തശ്ശി ഗദ. വിനീത് ശ്രീനിവാസന്റെ പ്രണയിനിയായി തന്നെ ഈ സിനിമയിലും അപര്‍ണ്ണ എത്തുന്നു. അപര്‍ണ്ണയ്ക്ക് മാറ്റമുണ്ടോ എന്ന ചോദ്യത്തിന് വിനീത് പറഞ്ഞ മറുപടി എന്താണെന്ന് വായിക്കാം

അതുപോലെ തന്നെ

ഒരു സെക്കന്റ് ക്ലാസ് യാത്രയില്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരുന്നു അപര്‍ണ്ണ മുത്തശ്ശി ഗദയുടെ സെറ്റിലും. താരമായതിന്റെ ഒരു തലക്കനവും അപര്‍ണ്ണയ്ക്ക് ഇല്ലായിരുന്നു എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയത്തിന്റെ കാര്യത്തില്‍

വളരെ അനായാസം അഭിനയിക്കുന്ന നടിയാണ് അപര്‍ണ്ണയെന്നും, അതേ സമയം കഥാപാത്രത്തെ വളരെ ഫോക്കസ് ചെയ്തിട്ടാണ് അഭിനയിക്കുന്നത് എന്നും വിനീത് പറയുന്നു.

ഒരു സെക്കന്റ് ക്ലാസ് യാത്ര

വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ അപര്‍ണ്ണയ്ക്ക് ഒരു സെക്കന്റ് ക്ലാസ് യാത്രയില്‍ ഉണ്ടായിരുന്നുള്ളൂ. അമ്പാഴം തണലിട്ടൊരിടവഴിയില്‍ എന്ന പാട്ട് രംഗത്തായിരുന്നു അത്.

ഒരു മുത്തശ്ശി ഗദ

ഒരു മുത്തശ്ശി ഗദയില്‍ വിനീത് ശ്രീനിവാസന്‍ അതിഥി താരമായിട്ടാണ് എത്തുന്നത്. അപര്‍ണയുടെ കാമുകനായി തന്നെയാണ് ഈ ചിത്രത്തിലും അഭിനയിച്ചത്.

English summary
Vineeth Sreenivasan will once again share screen space with Aparna Balamurali in his upcoming film Oru Muthassi Gadha. The duo had previously worked in the latter's debut movie Oru Second Class Yatra after which Aparna shot to fame with Maheshinte Prathikaaram. However, that didn't seem to have any affect on the actress, says Vineeth
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam