»   » ഏട്ടന്റെ റഫറന്‍സില്ലാതെ സിനിമകളില്ലേ...? ലാലേട്ടനായി അപര്‍ണ ബാലമുരളി! കാമുകിയുടെ ട്രെയിലര്‍ ഹിറ്റ്!!

ഏട്ടന്റെ റഫറന്‍സില്ലാതെ സിനിമകളില്ലേ...? ലാലേട്ടനായി അപര്‍ണ ബാലമുരളി! കാമുകിയുടെ ട്രെയിലര്‍ ഹിറ്റ്!!

Written By:
Subscribe to Filmibeat Malayalam

അപര്‍ണ ബാലമുരളിയും ആസിഫ് അലിയും മലയാള സിനിമയിലെ മികച്ച ജോഡികളായി മാറി കൊണ്ടിരിക്കുകയാണ്. ഇരുവരും നായിക നായകന്മാരായി അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു. ഇപ്പോള്‍ അതേ കൂട്ടുകെട്ടില്‍ ബിടെക് എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്.

കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

ആസിഫ് അലിയ്‌ക്കൊപ്പം മാത്രമല്ല ആസിഫിന്റെ സഹോദരന്‍ അസകര്‍ അലിയുടെ കൂടെയും അപര്‍ണ അഭിനയിക്കുന്നുണ്ട്. കാമുകി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും പുതിയ ട്രെയിലര്‍ പുറത്തെത്തിയിരിക്കുകയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഉടനെ തന്നെ ട്രെയിലര്‍ ഹിറ്റായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ കൊണ്ട് ട്രെയിലര്‍ കണ്ടിരിക്കുന്നത്.

കാമുകിയുടെ ട്രെയിലര്‍

അപര്‍ണ ബാലമുരളി നായികയായി അഭിനയിക്കുന്ന കാമുകിയുടെ ട്രെയിലര്‍ പുറത്തെത്തിയിരിക്കുകയാണ്. കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയാണെന്നുള്ള സൂചനകള്‍ നല്‍കിയാണ് ട്രെയിലര്‍ വന്നിരിക്കുന്നത്. ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് കാമുകിയാണുള്ളത്. അതിനുള്ള കാരണമായി ചിലര്‍ പറയുന്നത് മോഹന്‍ലാല്‍ റെഫന്‍സ് ട്രെയിലറില്‍ ഉണ്ടെന്നാണ്. അപര്‍ണയാണ് ലാലേട്ടന്റെ ആട് തോമയെ സ്വീകരിച്ച് ട്രെയിലറില്‍ ലാലേട്ടന്‍ സ്‌റ്റൈലിലെത്തുന്നത്. സംഭവം കളറായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കാമുകി

ഇതിഹാസ, സ്‌റ്റൈയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അപര്‍ണ നായികയാവുമ്പോള്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് നായകന്‍. പ്രണയവും കോമഡിയും കോര്‍ത്തിണക്കി നിര്‍മ്മിക്കുന്ന സിനിമ റിയല്‍ ലൈഫ് കോളേജ് സ്‌റ്റോറിയായിട്ടാണ് വരുന്നത്. സിനിമയില്‍ അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് പറയുന്നത്. മുന്‍പ് പ്രേമത്തിന് കണ്ണില്ല എന്ന് പറഞ്ഞ് കൊണ്ട് കാഴ്ച ദിനത്തില്‍ വ്യത്യസ്ത പരിപാടികളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നിരുന്നു.

ചട്ടമ്പി അച്ചാമ്മ

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ അച്ചാമ്മ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്. ചട്ടമ്പി കഥാപാത്രമായ അച്ചാമ്മയാണ് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ട്രെയിലറില്‍ അച്ചാമ്മയുടെ തന്റേടവും ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള കാഴ്ചപാടുകളും എടുത്ത് പറയുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയെ പോലെ കാമുകിയിലെ അച്ചാമ്മയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മനോഹരമാക്കാന്‍ അപര്‍ണയ്ക്ക് പ്രത്യേക കഴിവുണ്ട്.

ആസിഫ് അലിയുടെ ജോഡി

നിരന്തരം പരാജയം നേരിട്ട് കൊണ്ടിരുന്ന ആസിഫ് അലിയുടെ സിനിമകള്‍ ഇപ്പോള്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. അതിനൊരു കാരണം അപര്‍ണയാണെന്നാണ് ചിലര്‍ പറയുന്നത്. സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം തുടങ്ങി ആസിഫ് അലിയുടെ നായികയായി നിരവധി സിനിമകളിലാണ് അപര്‍ണ അഭിനയിച്ചിരിക്കുന്നത്. ആ സിനിമകളെല്ലാം തിയറ്ററുകളില്‍ ഹിറ്റാണ്. ഇനി അസ്‌കറിന്റെ ഭാഗ്യജോഡിയാവാനും അപര്‍ണയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കാമുകിയ്ക്ക് വേണ്ടി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

ബി ടെക് വരുന്നു...

ഇതേ കൂട്ടുകെട്ടിലെത്തുന്ന പുതിയ സിനിമയാണ് ബി ടെക്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി.ടെകില്‍ ആസിഫിന്റെ നായികയാവുന്നത് അപര്‍ണയാണ്. ബാംഗ്ലൂരില്‍ നടക്കുന്ന യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണിത്. അനൂപ് മേനോന്‍, ശ്രീനാഥ് ഭാസി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും കിടിലന്‍ ടീസര്‍ പുറത്ത് വന്നിരുന്നു. ആസിഫ് അലി കലിപ്പ് ലുക്കിലെത്തുന്ന സിനിമ എന്നായിരുന്നു ട്രെയിലര്‍ കണ്ട പലരും ബി.ടെകിനെ വിശേഷിപ്പിച്ചത്.

അപര്‍ണയുടെ സിനിമകള്‍

ബി.ടെകും കാമുകിയും റിലീസിനൊരുങ്ങുമ്പോള്‍ തമിഴിലും അപര്‍ണ അഭിനയിക്കുന്നുണ്ട്. ഏട്ട് തോട്ടകള്‍ എന്ന സിനിമയ്ക്ക് ശേഷം അപര്‍ണ ബാലമുരളി തമിഴിലഭിനയിക്കുന്ന സിനിമയാണ് സര്‍വം തല മായം. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജിവി പ്രകാശ് കുമാറാണ് നായകന്‍. മ്യൂസിക്കല്‍ ഡ്രാമയായി നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത് എആര്‍ റഹ്മാനാണ്. മലയാളത്തില്‍ നിന്നും നെടുമുടി വേണുവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വിനീത്, ശാന്ത ദനഞ്ജയന്‍, കുമാരവേല്‍, ദിവ്യദര്‍ശനി, സുമേഷ്, ആതിര തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

മമ്മൂക്ക വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നു..! സഖാവ് അലക്‌സിന് ശേഷം ഡെറിക് അബ്രഹാം, മാസല്ല കൊലമാസാണ്!

English summary
Aparna Balamurali’s Kamukki trailer out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X