അപര്‍ണ ബാലമുരളിയുടെ ചുംബന സമരം
തെറ്റിദ്ധരിയ്ക്കരുത്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയുടെ അടുത്ത ചിത്രത്തെ കുറിച്ചാണ് പറയുന്നത്. കേരളത്തെ ഇളക്കി മറിച്ച ചുംബന സമരത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് അപര്‍ണ അടുത്തതായി അഭിനയിക്കുന്നത്.
നേരത്തെ ഹണി റോസിനെയായിരുന്നു ചിത്രത്തിലെ നായികയായി പരിഗണിച്ചത്. എന്നാല്‍ ഹണി റോസ് പിന്മാറിയ സാഹചര്യത്തിലാണ് അവസരം അപര്‍ണയെ തേടിയെത്തിയത്. സര്‍വ്വോപരി പാലാക്കാരന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

അനൂപ് മേനോനാണ് ചിത്രത്തിലെ കേന്ദ്ര നായക കഥാപാത്രമായി എത്തുന്നത്. ജോസ് കെ മാണി എന്നാണ് അനൂപ് മേനോന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്.
എന്നാല്‍ യഥാര്‍ത്ഥ ജോസ് കെ മാണിയുമായി അനൂപിന്റെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല. ജോസ് കെ മാണി എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അനൂപ് അവതരിപ്പിയ്ക്കുന്നത്.
More from Filmibeat
aparna balamurali honey rose anoop menon kiss of love malayalam film malayalam movie malayalam cinema അപര്‍ണ ബാലമുരളി അനൂപ് മേനോന്‍ ഹണി റോസ് ചുംബന സമരം


Click it and Unblock the Notifications











