TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രണയം തോന്നിയിട്ടുണ്ടോ? അപര്‍ണ്ണ ബാലമുരളിയുടെ ഉത്തരം ഇങ്ങനെ! ആരാണ് ആ മനസ്സില്‍? കാണൂ!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അപര്‍ണ്ണ ബാലമുരളി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ചിത്രമായ അള്ള് രാമേന്ദ്രനില്‍ അപര്‍ണ്ണയുടെ ജോഡിയായെത്തിയത് കൃഷ്ണ ശങ്കറായിരുന്നു. നായികയെന്നതിനും അപ്പുറത്ത് നല്ലൊരു ഗായിക കൂടിയാണ് താരം. പുതിയ ചിത്രമായ സര്‍വം താളമയത്തില്‍ പാടാനുള്ള അവസരവും അപര്‍ണ്ണയ്ക്ക് ലഭിച്ചിരുന്നു. സിനിമയുടെ വിജയപരാജയങ്ങള്‍ വ്യക്തി ജീവിതത്തെ ബാധിക്കാത്ത തരത്തിലാണ് കൈകാര്യം ചെയ്യുന്നത്. പലരും തന്നെ ഹോംലിയായിട്ടാണ് കാണുന്നതെന്നും അപര്‍ണ്ണ പറയുന്നു. ഇന്ത്യാഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ശോഭനയോ ഭാനുപ്രിയയോ മതി! മോഹന്‍ലാല്‍ അന്ന് തനിക്ക് വേണ്ടിയല്ല വാദിച്ചതെന്ന് രേവതി!
സ്വാതി എന്ന കഥാപാത്രമായാണ് അള്ള് രാമേന്ദ്രനില്‍ എത്തുന്നത്. ചാക്കോച്ചന്റെ അനിയത്തിയായാണ് ഈ സിനിമയില്‍ വേഷമിട്ടത്. അദ്ദേഹത്തിന്റെ സഹോദരിയാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഷോയിലും മറ്റുമായി ശരിക്കും ടോം ആന്‍ഡ് ജെറി ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍. അത് ശരിക്കും ഈ സിനിമയില്‍ വര്ക്കൗട്ടായിട്ടുണ്ടെന്നും താരം പറയുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവത്തിലാണ് കുഞ്ചാക്കോ ബോബന് എത്തിയത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൃഷ്ണ ശങ്കറുമായി എങ്ങനെ പ്രണയം അഭിനയിക്കുമെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ട് ആരംഭിച്ചതിന് ശേഷം ആശങ്ക മാറിയെന്നും സെറ്റിലുള്ളവരും പിന്തുണച്ചിരുന്നുവെന്നും താരം പറയുന്നു. പ്രണയം തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെങ്കില്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രണയം തോന്നിയിട്ടുണ്ട് തനിക്ക് ഇപ്പോള്‍ 23 ആയെന്നും ഇതുവരെ പ്രണയം തോന്നിയില്ലെങ്കിലല്ലേ കുഴപ്പമെന്നും താരം ചോദിക്കുന്നു.