»   » മന്നാര്‍ മത്തായിക്കൊപ്പം അപര്‍ണയുമെത്തുന്നു

മന്നാര്‍ മത്തായിക്കൊപ്പം അപര്‍ണയുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഉര്‍വശി തിയേറ്റേഴ്‌സിന്റെ ഓണറായി മന്നാര്‍ മത്തായി വീണ്ടും വരുന്ന വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ? പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച് ഇന്നസെന്റും മുകേഷും സായിക്കുമാറും നിറഞ്ഞു നിന്ന ചിത്രത്തിന്റ മൂന്നാം ഭാഗം എത്തുമ്പോള്‍ അതില്‍ പുതുമുഖ താരം അപര്‍ണാ ഗോപിനാഥും കാണും.

പാപ്പി അപ്പച്ച, സിനിമാ കമ്പനി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മമ്മാസാണ് മാന്നാര്‍ മത്തായിയുടെ മൂന്നാം ഭാഗം ചെയ്യുന്നത്. പതുമുഖതാരമായ അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ ബാംഗ്ലൂരില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യുന്നത്. അപര്‍ണയ്ക്ക് ഇതില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപവും ഭാവവുമായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.

Aparna Gopinath

ഇന്നസെന്റും മുകേഷും സായിക്കുമാറും വിജയരാഘവനുമെല്ലാം അതേ വേഷത്തിലുണ്ടാകും. കൊച്ചിയിലും വാഗമണ്ണിലുമായി ഒക്ടോബര്‍ 26ന് ചിത്രീകരണം ആരംഭിക്കും. ഹാസ്യത്തിന് കൂടുതല്‍ ശ്രുതിപകരാന്‍ ബ്ലാസിം, ഷെമ്മി തിലകന്‍, കലാഭവന്‍ മണി, കലാഭവന്‍ നവാസ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും എത്തുന്നു.

റാംജിറാവു സ്പീക്കിങ് എന്ന പേരില്‍ 1989ലാണ് സീക്വിലിന്റെ ആദ്യഭാഗം എത്തിയത്. പിന്നീട് 1995ല്‍ മന്നാര്‍ മത്തായി സ്പീക്കിങ് എന്ന പേരില്‍ രണ്ടാം ഭാഗവുമെത്തി. രണ്ട് ചിത്രങ്ങളെയും പ്രേക്ഷകര്‍ ചിരിച്ചുകൊണ്ട് സ്വീകരിച്ചു. ഈ പ്രതീക്ഷയിലാണ് മൂന്നാം ഭാഗവും ഒരുങ്ങുന്നത്.

English summary
Mannar Mathai Speaking was released more than a decade ago. However, the film's sequences and dialogues are still popular among movie buffs. Now, director Mamas is all set to bring the whole team back again to screen, and actress Aparna Gopinath will join the crew as the leading lady.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam