»   » ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


അഭിനയത്തോടൊപ്പം ആസിഫ് അലി നിര്‍മ്മാണ രംഗത്തേക്കും ചുവടുവയ്ക്കുന്ന ചിത്രം കൂടിയാണ് കോഹിനൂര്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തില്‍ അപര്‍ണ വിനോദാണ് നായിക വേഷം അവതരപ്പിക്കുന്നത്. ഡെയിസി എന്ന സെയില്‍സ് ഗേളിന്റെ റോളിലാണ് അപര്‍ണ വിനോദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തില്‍ നായികയായി തിരഞ്ഞെടുത്തത് അപര്‍ണയ്ക്ക് സര്‍പ്രൈസ് ആയിരുന്നുവെന്നും താരം നേരത്തെ വെളുപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രം റിലീസിനെത്താന്‍ ഇനി കുറച്ച് ദിവസമേ ബാക്കിയുള്ളു. ഈ സമയം ചിത്രത്തിലെ നായിക അപര്‍ണ ടെന്‍ഷനിലാണ്. മികച്ച റോള്‍ പ്രതീക്ഷിച്ചാണ് ചിത്രത്തില്‍ അപര്‍ണ അഭിനയിക്കാനെത്തിയത്. പക്ഷേ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ സംഭവിച്ചതെല്ലാം മറ്റൊരു തരത്തില്‍ അപര്‍ണ പറയുന്നു.

ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

ആദ്യം ചിത്രത്തില്‍ തനിയ്ക്ക് വേണ്ടി നിര്‍ദ്ദേശിച്ച റോളുകളിലെല്ലാം ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ നല്ലതു പോലെ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. തനിയ്ക്ക് മികച്ച റോളുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

കോഹിനൂരിലെ അപര്‍ണയുടെ പ്രധാന രംഗങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടത് ചിത്രത്തിലെ നടന്‍ ആസിഫ് അലിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അപര്‍ണ പറയുന്നു.

ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

ചിത്രത്തില്‍ തനിയ്ക്ക് വളരെ പ്രധാന്യമുള്ള ഒരു റോളായിരുന്നു. ഒരു നായികയ്ക്ക് ഇത്രയും പ്രാധന്യം കൊടുക്കുമ്പോള്‍ ചിത്രത്തിലെ നായകന് സ്വഭാവികമായും പ്രാധാന്യം കുറയുമെന്നതില്‍ തീര്‍ച്ച. അതുക്കൊണ്ട് തന്നെയാണ് ആസിഫ് അലി തന്നെ പറഞ്ഞ് തന്റെ റോളില്‍ മാറ്റം വരുത്തിയത്. അപര്‍ണ പറയുന്നു.

ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

ഡെയിസി എന്ന ഒരു ഗ്രാമീണ പെണ്‍ക്കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥയില്‍ പറഞ്ഞ പല രംഗങ്ങളും തനിയ്ക്ക് വേണ്ടി പ്രാധാന്യം കല്‍പ്പിച്ചവയായിരുന്നു. തന്റെ റോളില്‍ മാറ്റം വരുത്തിയത് നല്ലപോലെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, ആസിഫിന്റെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി താന്‍ അഭിനയിക്കുകയായിരുന്നു. അപര്‍ണ പറഞ്ഞു.

ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

ആഗ്രഹങ്ങളും പ്രതീക്ഷകളും യാഥാര്‍ത്ഥ്യമാക്കാന്‍ എന്ത് വഴിയും സ്വീകരിക്കുന്ന ലൂയി എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണ് കോഹിനൂര്‍ പറയുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Aparna says, I play a sales girl, Daisy. She is from a village and is the daughter of a sexton. She falls in love with the character played by Asif.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam