»   » ആസിഫിന്റെ നായികയുടെ ഭാഗ്യം, ഇനി ഇളയദളപതി വിജയ് യുടെ നായിക

ആസിഫിന്റെ നായികയുടെ ഭാഗ്യം, ഇനി ഇളയദളപതി വിജയ് യുടെ നായിക

Posted By:
Subscribe to Filmibeat Malayalam

കോഹിനൂരില്‍ ആസിഫിന്റെ നായികയായ അപര്‍ണ വിനോദ് ഇനി ഇളയദളപതി വിജയ് യുടെ നായിക. വിജയ് യുടെ 60ാംമത്തെ ചിത്രത്തിലാണ് അപര്‍ണ വിനോദ് നായിക വേഷം അവതരിപ്പിക്കുക. രണ്ടാം നായിക വേഷമാണ്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു നായിക.

ഇതുപോലൊരു ചിത്രം തന്നെ തേടി എത്തുമെന്ന് കരുതിയിരുന്നില്ല. വിജയ് യുടെ രണ്ടാം നായികയാണെങ്കിലും താന്‍ സന്തോഷവതിയാണെന്നും അപര്‍ണ വിനോദ് പറയുന്നു. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് തനിക്ക്. ചിത്രത്തില്‍ ആ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അപര്‍ണ പറയുന്നു.

aparna-vinod

നല്ലൊരു വേഷം അവതരിപ്പിച്ചുക്കൊണ്ട് തമിഴിലേക്ക് അരങ്ങേറണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടാം നായികയായി അവസരം കിട്ടിയതില്‍ തനിക്ക് വിഷമമില്ലെന്നും അപര്‍ണ വ്യക്തമാക്കി.

വിജയ് യുടെ 59ാംമത്തെ ചിത്രം തിയേറ്ററില്‍ എത്തിയ ദിവസമാണ് 60ാം ചിത്രത്തിന്റെ പൂജ നടന്നത്. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സതീഷ്, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

English summary
Aparna Vinod to play second lead in a Vijay movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam