»   » സെക്കന്റ്‌സില്‍ ജയസൂര്യയുമായി അപര്‍ണ നായര്‍

സെക്കന്റ്‌സില്‍ ജയസൂര്യയുമായി അപര്‍ണ നായര്‍

Posted By:
Subscribe to Filmibeat Malayalam

അഭിനയ പ്രാധാന്യമുള്ള സഹനടിയായി മാത്രം മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ട അപര്‍ണ നായര്‍ ജയസൂര്യയുടെ നായികയായെത്തുന്നു. മാറ്റിനി എന്ന ചിത്രത്തിലൂടെ സംവിധായക രംഗത്തെത്തിയ അനീഷ് ഉപാസന ഒരുക്കുന്ന സെക്കന്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണയുടെ നായികയായുള്ള അരങ്ങേറ്റം.

ഒരു ബ്രാഹ്മണ യുവാവായി ചിത്രത്തില്‍ ജയസൂര്യയെത്തുമ്പോള്‍, ജ്വല്ലറി സെയില്‍സ് മാനേജരായാണ് അപര്‍ണ അവതരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഒരു ഫോട്ടോഗ്രാഫറിന്റെ വേഷത്തില്‍ വിനയ് ഫോര്‍ട്ടും സാധാരണക്കാരന്റെ വേഷത്തില്‍ വിനായകനും എത്തുന്നു.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് അപര്‍ണ ആദ്യം അഭിനയിക്കുന്നത്.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ അപര്‍ണയെ തിരിച്ചറിയാന്‍ തുടങ്ങി.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

ബ്യൂട്ടിഫുള്‍, കോക്ക്‌ടെയില്‍, മുംബൈ പൊലീസ്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ജയസൂര്യ അഭിനയിച്ച ചിത്രങ്ങളില്‍ സഹനടിയായി അപര്‍ണയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

ഇതിലെ അനൂപ് മേനോനെ പ്രണയിക്കുന്ന മീര എന്ന കഥാപാത്രം മികച്ചതായിരുന്നു.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

ഇഷാത്തല്‍ലാറിന്റെ ചേച്ചിയായാണ് ഈ ചിത്രത്തില്‍ അപര്‍ണ എത്തിയത്.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

എതുവും നടക്കും എന്ന തിമിഴ് ചിത്രത്തിലും അപര്‍ണ സാന്നിധ്യം അറിയിച്ചു.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

ചിന്നി ചിന്നി ആസ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.

അപര്‍ണ നായര്‍ ജയസൂര്യയുടെ നായിക

ശ്വേത എന്ന മല്ലുസിങിലെ കഥാപാത്രവും അപര്‍ണയുടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായി എടുത്തുപറയാവുന്നതാണ്.

English summary
Aparna Nair to pair with Jayasury in Seconsd direct by Aneesh Upasana.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam